തൃത്താലയിൽ എം ബി രാജേഷ് വിജയിച്ചു.

തൃത്താലയിൽ സി പി എമ്മിലെ എം ബി രാജേഷ് വിജയിച്ചു. യൂത്ത് കോൺഗ്രസ് നേതാവും സിറ്റിംഗ് എം എൽ എയുമായ വി ടി ബലറാമാണ് പരാജയപ്പെട്ടത്.
മണ്ഡലം പിടിക്കാനായി സി പി എം പ്രത്യേക ഇളവു നൽകിയാണ് എം ബി രാജേഷിനെ തൃത്താലയിൽ മത്സരിപ്പിച്ചിരുന്നത്. വോട്ടെണ്ണലിന്റെ എല്ലാ ഘട്ടത്തിലും ലീഡ് മാറി മറിഞ്ഞാണ് തൃത്താല മുന്നേറിയിരുന്നത്. അവസാന ഘട്ടത്തിലാണ് ബലറാമിനെ എം ബി രാജേഷ് കീഴടക്കിയത്.

രണ്ട് തവണ പാർലമന്റ് അംഗമായ എം ബി രാജേഷ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പാലക്കാടുനിന്നും പരാജയപ്പെടുകയായിരുന്നു. കോൺഗ്രസിലെ ശ്രീകണ്ഠനോടായിരുന്നു തോൽവി. പാർലമെന്റിൽ തോറ്റവർക്ക് സീറ്റു നൽകേണ്ടെന്ന തീരുമാനം മാറ്റിയാണ് സി പി എം എം ബി രാജേഷിനെ മത്സരിപ്പിച്ചത്.