സ്വര്‍ണക്കടത്ത് കേസില്‍ നടനും കുടുംബത്തിനും ബന്ധം, ആരോപണവുമായി നടി

കേരളത്തെ പിടിച്ചു കുലുക്കിയ സ്വര്‍ണക്കടത്ത് കേസില്‍ സിനിമ മേഖലയുമായി ബന്ധമുണ്ടെന്ന വിവരം പുറത്ത് എത്തിയിരുന്നു. ഇപ്പോള്‍ സ്വര്‍ണക്കടത്ത് കേസില്‍ തമിഴ് സിനിമ മാഫിയ കുടുംബത്തിന് ബന്ധമുണ്ടെന്ന വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടിയും മോഡലും ബിഗ്‌ബോസ് മത്സാര്‍ത്ഥിയുമായിരുന്ന മീര മിഥുന്‍. ട്വിറ്ററിലൂടെയാണ് മീര ആരോപണം ഉന്നയിച്ചിരിക്കുന്നത്. അഗരം എന്ന സന്നദ്ധ സംഘടനയുടെ മറവില്‍ നടന്‍ സൂര്യയും കുടുംബവും കള്ളപ്പണം വെളുപ്പിക്കുകയാണെനന്നും കേരളത്തിലെ സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ സൂര്യയ്ക്കും കുടുംബത്തിനും ബന്ധമുണ്ടെന്നും നടി ആരോപിക്കുന്നു.

https://twitter.com/meera_mitun/status/1289440992215457794

തമിഴ് സിനിമ ലോകത്തെ പ്രമുഖര്‍ക്ക് എതിരെ പല ആരോപണങ്ങള്‍ ഉന്നയിച്ച് മീര പല പ്രാവശ്യം വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. നേരത്തെ വിജയ്ക്കും രജനികാന്തിന് എതിരെയും മീര രംഗത്ത് എത്തിയിരുന്നു. വിജയ്യും രജനികാന്തും തനിക്കെതിരെ അപകീര്‍ത്തി പരമായ കാര്യങ്ങള്‍ പറഞ്ഞു എന്നായിരുന്നു നേനരത്തെ മീര ആരോപണവുമായി രംഗത്ത് എത്തിയത്.

https://twitter.com/meera_mitun/status/1289472326992461824

കൂടാതെ, വിജയ് തന്റെ ആരാധകരെ ഉപയോഗിച്ച് ട്വിറ്ററില്‍ അടക്കം തനിക്കെതിരെ അശ്ലീല പരാമര്‍ശങ്ങളും പ്രചരണങ്ഹളും നടത്തുന്നുവെന്നും ഈ കാര്യങ്ങള്‍ തന്നെ ആത്മഹത്യയിലേക്ക് തള്ളി വിട്ടുവെന്നും വെളിപ്പെടുത്തി മീര രംഗത്ത് എത്തിയിരുന്നു. നേരത്തെ നടി തൃഷയ്ക്ക് എതിരെയും മാര രംഗത്ത് എത്തിയിരുന്നു. തൃഷ വര്‍ഷങ്ങളായി തന്നെ വേട്ടയാടുകയാണ്, തനിക്ക് ലഭിക്കേണ്ട വേഷങ്ങള്‍ പലതും തൃഷ തട്ടിയെടുത്തുവെന്നും മീര ആരോപിച്ചിരുന്നു.

അതേസമയം വിജയ്യ്ക്കും സൂര്യയ്ക്കും എതിരെ ആരോപണം ഉന്നയിച്ചതോടെ ഇവരും ആരാധര്‍ സോഷ്യല്‍ മീഡിയകളിലൂടെ കടുത്ത ആക്രമണവുമായി മീരയ്ക്ക് എതിരെ കരംഗത്ത് എത്തി. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് പൂര്‍ണ ഉത്തരവാദികള്‍ സൂര്യയും വിജയ്‌യും ആയിരിക്കും എന്നാണ് ഇപ്പോള്‍ മീര പറയുന്നത്.