സിനിമയിലെത്തിയപ്പോൾ മകൾക്ക് നൽകിയത് രണ്ട് ഉപദേശം മാത്രം- മേനക സുരേഷ്

സിനിമയിലെത്തിയപ്പോൾ കീർത്തിക്ക് നൽകിയ ഉപദേശത്തെക്കുറിച്ച് തുറന്നു പറയുകയാണ് മേനക സുരേഷ്. രണ്ടേ രണ്ടു കാര്യങ്ങളാണ് മകളോട് പറഞ്ഞത്. സെറ്റിൽ ചെറിയ ആളുകൾ മുതൽ വലിയ ആളുകളോട് വരെ ഒരേ പോലെ പെരുമാറുക. സമയം പാലിക്കുക, അഭിനയം വന്നില്ലെങ്കിലൊന്നും ഒരു പ്രശ്നവുമില്ല. മേനകയുടെ മോൾക്ക് അഭിനയം വന്നില്ല അത്രയേ പറയുകയുള്ളു, അത് സാരമില്ല.

ആവശ്യമായ വിദ്യഭ്യാസം അവൾക്കുള്ളതു കൊണ്ട് അതൊന്നും പ്രശ്നമില്ല. പക്ഷേ ചീത്തപ്പേര് മാത്രം ഉണ്ടാക്കരുത്. താൻ സമ്പാദിച്ച് വച്ച പേരുണ്ട്, അതുമാത്രം ഒന്നും ചെയ്യരുത്. താനൊരിക്കലും ഒരിടത്തും വൈകി ആളുകൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടില്ല എന്നാണ് മേനക സ്വകാര്യ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞത്

എൺപതുകളിൽ മലയാളികളുടെ പ്രിയപ്പെട്ട നായികയായിരുന്നു മേനക.തമിഴ് സിനിമയിലൂടെയായിരുന്നു മേനകയുടെ സിനിമയിലേക്കുള്ള കടന്നുവരവ്.പിന്നീട് മലയാള സിനിമയിലേക്ക് കടന്നുവന്ന മേനക തന്റെ അഭിനയ മികവുകൊണ്ട് ആരാധകരുടെ ഇഷ്ട താരമായി മാറി.116 സിനിമകളിൽ മേനക അഭിനയിച്ചുകഴിഞ്ഞു.മലയാളം,തമിഴ് സിനിമകളെ കൂടാതെ തെലുങ്ക്,കന്നട സിനിമകളിലും മേനക തന്റെ സാന്നിധ്യം അറിയിച്ചു.നീണ്ടകാലം മലയാള സിനിമയിൽ നിന്നും മാറി നിന്ന താരം പിന്നീട് സിനിമാ നിർമാണ രംഗത്ത് സജീവമായിരുന്നു.നിർമാതാവ് സുരേഷാണ് മേനകയുടെ ഭർത്താവ്.നടി കീർത്തി സുരേഷിനെ കൂടാതെ രേവതി സുരേഷ് എന്ന മറ്റൊരു മകളും മേനകയ്ക്കുണ്ട്

പ്രേം നസീർ, സോമൻ, സുകുമാരൻ തുടങ്ങിയ പല മുൻനിര നായകന്മാരുടെ കൂടെയും മേനക അഭിനയിച്ചിരുന്നുവെങ്കിലും ശങ്കറിന്റെ ജോഡിയായി അഭിനയിച്ച ചിത്രങ്ങളാണ് മേനകയെ കൂടുതൽ പ്രേക്ഷകർക്ക് പ്രിയങ്കരിയാക്കിയത്.