ബസിൽ നിന്നും ആറാംക്ലാസുകാരിയെ ഇറക്കിവിട്ട സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം. ആറാം ക്ലാസുകാരിയെ തിരുവല്വാമലയില്‍ ബസില്‍ നിന്നും ഇറക്കിവിട്ട സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ബാലവകാശ കമ്മിഷന് നിയമാനുസൃതമായി നടപടി സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കുകയായിരുന്നു.

ആറാം ക്ലാസുകാരിയെ ബസില്‍ നിന്നും ഇറക്കിവിട്ടത് നല്‍കിയ ബസ് ചാര്‍ജ് കുറവാണെന്ന് കാട്ടിയാണ്. കുട്ടിയെ ബസില്‍ നിന്നും ഇറക്കിവിട്ടത്. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. പഴമ്പലക്കോട് എസ്എംഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനിയെ സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകുന്നതിനിടെയാണ് സംഭവം.

ബസ് കണ്ടക്ടര്‍ കുട്ടിയെ പാതി വഴിയില്‍ ഇറക്കി വിടുകയായിരുന്നു. സംഭവത്തില്‍ ഒറ്റപ്പാലം റൂട്ടില്‍ ഓടുന്ന അരുണ ബസിനെതിരെ പെണ്‍കുട്ടിയുടെ പിതാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.