ചെയ്തത് തെറ്റെങ്കിൽ സുരേഷ് ഗോപി ജയിലിൽ കിടക്കട്ടെ എന്ന് ശശികല ടീച്ചർ

ആ സ്പർശനം തെറ്റാണേൽ സുരേഷ് ഗോപി കേസ് വാദിക്കാൻ നില്ക്കാതെ ജയിലിൽ കിടക്കണം. അനുവാദം ഇല്ലാതെ സ്ത്രീ ശരീരത്തി സ്പർശിക്കാൻ പാടില്ലെന്നത് നിയമം. എന്നാൽ പിതാവും മകളും, സഹോദരിയും സഹോദരനും ഒക്കെയുള്ള സ്പർശനം നിയമ അടിസ്ഥാനപ്പെടുത്തി കാണരുത് എന്നും കെപി ശശികല ടീച്ചർ.

ഇത് കേസായാൽ ജയിലിൽ പോയി കിടക്കാൻ തയ്യാറാകുക. പെൺകുട്ടിക്ക് ആ സ്പർശനം ഇഷ്ടപ്പെട്ടിട്ടില്ലെങ്കിൽ അത് തുറന്ന് പറയാനുള്ള അവകാശം അവർക്കുണ്ട്. ആ സ്പർശനം പീഡനമായി പെൺകുട്ടി കാണുന്നുണ്ടെങ്കിൽ നിയമ നടപടി സുരേഷ് ​ഗോപി നേരിടണം. ആ വിഡിയോ കാണുമ്പോൾ പുറമെയുള്ള ഒരു വ്യക്തിക്ക് അപാകത തോന്നില്ല.

ആ പെൺകുട്ടി ചിരിച്ചു കൊണ്ടാണ് അതിന് ശേഷവും ചോദ്യങ്ങൾ ചോദിക്കുന്നത്. എന്തായാലും തനിക്ക് ആ സപർശനം ഇഷ്ടമായില്ലെന്ന് പറയാനുള്ള അവകാശം ആ സ്ത്രീയിക്കുണ്ട്. തെറ്റായി ഇതിനെ വ്യാഖ്യാനിക്കുന്നുണ്ടെങ്കിൽ അതിന്റെ ശിക്ഷ ഏറ്റുവാങ്ങണമെന്നും ശശികല ടീച്ചർ പ്രതികരിച്ചു.