ഗുജറാത്തിൽ 40000 സ്ത്രീകളേ കാണാതായി,വ്യാജ പ്രചരണത്തിനെതിരേ ഗുജറാത്ത് പോലീസ് നടപടി തുടങ്ങി

ഗുജറാത്തിൽ നിന്നും 40000 സ്ത്രീകളേ കാണാതായി എന്ന് കേരളത്തിൽ അടക്കം വ്യാജ പ്രചാരണങ്ങൾ നടത്തുന്നതിനെതിരേ നടപടി എടുക്കാൻ തീരുമാനിച്ചതായി ഗുജറാത്ത് പോലീസ് അറിയിച്ചു. 5 വർഷത്തിനിടെ ഗുജറാത്തിൽ 40,000ൽ അധികം സ്ത്രീകളെ കാണാതായെന്ന നാഷണൽ ക്രൈം റെക്കോഡ്‌സ് ബ്യൂറോ റിപ്പോർട്ട് വളച്ചൊടിച്ച് വ്യാജപ്രചരണം നടത്തുന്ന മാദ്ധ്യമങ്ങൾക്കെതിരെയും വ്യക്തികൾക്ക് എതിരേയുമാണ്‌ ഗുജറാത്ത് പോലീസ് നടപടി സ്വീകരിക്കുന്നത്. ഇത്തരം വാർത്തകൾ പ്രസിദ്ധീകരിച്ച മാധ്യമങ്ങൾ വാർത്തകൾ പിൻ വലിച്ചാലും അവയുടെ അംഗീകാരം അടക്കം ചോദ്യം ചെയ്യുന്ന നടപടികൾ സ്വീകരിക്കാനാണ്‌ തീരുമാനം എന്നും അറിയുന്നു.

വ്യാജ പ്രചാരണങ്ങളും അത്തരം ലിസ്റ്റുകളും ശേഖരിച്ച് വരികയാണ്‌ ഗുജറാത്ത് പോലീസ്. ഇതിമായി ബന്ധപ്പെട്ട് ഗുരറാത്ത് പോലീസ് പുറത്തിറക്കിയ ട്വീറ്റിൽ ഇങ്ങിനെ പറയുന്നു. ‘5 വർഷത്തിനിടെ ഗുജറാത്തിൽ 40,000ൽ അധികം സ്ത്രീകളെ കാണാതായതായിയെന്ന നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോയുടെ (എൻസിആർബി) ഡാറ്റാ സ്രോതസ്സുകളെ ഉദ്ധരിച്ച് മാദ്ധ്യമ റിപ്പോർട്ടുകൾ ഉണ്ട്. ക്രൈം ഇൻ ഇന്ത്യ-2020-ൽ പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം 2016-20 കാലയളവിൽ 41,621 സ്ത്രീകളെ കാണാതായി. സംസ്ഥാനത്ത് നിന്ന് കാണാതായ സ്ത്രീകളിൽ 39,497 (94.90%) സ്ത്രീകളെ ഗുജറാത്ത് പോലീസ് കണ്ടെത്തി. അവരെ അവരുടെ വീടുകളിൽ തിരികെയെത്തിച്ചിട്ടുണ്ട്.

പ്രസ്തുത വിവരങ്ങൾ 2020-ലെ ഇന്ത്യയിലെ കുറ്റകൃത്യങ്ങളുടെ ഭാഗമാണ്. കുടുംബവഴക്ക്, ഒളിച്ചോട്ടം, പരീക്ഷയിലെ പരാജയം തുടങ്ങിയ കാരണങ്ങളാൽ സ്ത്രീകളെ കാണാതാവുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. ഈ കാണാതായവരിൽ പലരേയും മറ്റു സംസ്ഥാനങ്ങളിലേക്ക് നിർബന്ധിത ലൈംഗികവൃത്തിക്ക് കയറ്റിയയ്‌ക്കപ്പെടുകയാണെന്ന് കേരളത്തിലടക്കമുള്ള മാദ്ധ്യമങ്ങൾ പ്രചരിപ്പിച്ചു. എന്നാൽ ഇത്തരത്തിൽ കേസുകൾ അന്വേഷണത്തിൽ കണ്ടെത്തിയിട്ടില്ല.

ഇന്ത്യൻ സുപ്രീം കോടതിയുടെ മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി പോലീസ് കാണാതായ വ്യക്തികളുടെ കേസുകൾ അന്വേഷിക്കുന്നുണ്ട്, കൂടാതെ ദേശീയ തലത്തിലുള്ള ഏകോപനത്തിന്റെ ഭാഗമായി മറ്റ് സംസ്ഥാന പോലീസ് യൂണിറ്റുകളുടെ ട്രാക്കിംഗിനായി ഒരു സമർപ്പിത വെബ്സൈറ്റിലേക്ക് ഡാറ്റ നൽകുകയും ചെയ്യുന്നു.’- എന്ന് ഗുജറാത്ത് പോലീസ് ടിറ്ററിൽ കുറിച്ചു.

കേരളത്തിലെ ബിജെപി വിരുദ്ധ മാധ്യമങ്ങളും ഇസ്ളാമിക തീവ്ര സംഘടനകളും വ്യക്തികളും ഇപൊപോൾ വൻ പ്രചാരണം ആണ്‌ നടത്തുന്നത്. ഗുജറാത്തിൽ 40000 സ്ത്രീകളേ കാണാനില്ല എന്ന വാർത്തയും ഫോട്ടോ ഷോപ്പും തയ്യാറാക്കി കേരളത്തിൽ ദി കേരള സ്റ്റോറി എന്ന സിനിമയുടെ ഇതിവൃത്തത്തേ നേരിടുന്ന സൈബർ യുദ്ധമായും മാറിയിട്ടുണ്ട്