ഇനി ഇവിടെ നിന്നിട്ട് കാര്യമില്ല, മിസോറാമില്‍ പോയി വിശ്രമിച്ചോ മക്കളെ…

മിസോറാം ഗവര്‍ണറായി സ്ഥാനം ലഭിച്ച കുമ്മനം രാജശേഖരനെ ട്രോളുകള്‍കൊണ്ട് സോഷ്യല്‍ മീഡിയ മൂടുമ്പോള്‍ ആ വഴി തന്നെയാണ് മണിയാശാനും സ്വീകരിച്ചത്.

ഇനി ഇവിടെ നിന്നിട്ട് കാര്യമില്ല, മിസോറാമില്‍ പോയി വിശ്രമിച്ചോ മക്കളെ… എന്നാണ് മണി തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. പോസ്റ്റ് മറ്റ് ട്രോളുകള്‍ക്കും മേലെയാണ് പാഞ്ഞത്. കുറിപ്പ്് വൈറലായതോടെ പോസ്റ്റില്‍ കമന്റകളും വന്നു കൂടി. ഒരു വിരുതന്റെ കമന്റ് ആശാനേ നമുക്ക് ഒരു ട്രോള്‍ പേജ് തുടങ്ങാം.. ആശാന്‍ അഡ്മിന്‍.. ഞാന്‍ ശിഷ്യന്‍.. എന്നായിരുന്നു. ആ കമന്റിന് തന്റെ തനതായ ഭാഷയില്‍ ഒന്ന് പോയെടാ ഉവ്വേ എന്ന് മണി മറുപടി നല്‍കുകയും ചെയ്തു.

മണിയാശാന്റെ ട്രോള്‍ പോസ്റ്റ് മലയാളക്കര ഏറ്റെടുത്തു എന്നു തന്നെ പറയാം. കുറിപ്പിന് ഇതിനോടകം 600 ലോറെ ഷെയറുകളും 6700 ലൈക്കും 1300 കമന്റും ലഭിച്ചിട്ടുണ്ട്.