സെല്‍ഫ് പ്രമോഷനും വാഗ്ദാന ലംഘനത്തിനും മോഡിക്ക് എ പ്ലസ്’; കേന്ദ്രസര്‍ക്കാരിന്റെ നാലാം വര്‍ഷത്തില്‍ രാഹുല്‍ ഗാന്ധി നല്‍കിയ പ്രോഗ്രസ് റിപ്പോര്‍ട്ട്

ബിജെപി നേതൃത്വം കൊടുക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രോഗ്രസ് റിപ്പോര്‍ട്ട് തയാറാക്കി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. മോഡിയുടെ ഭരണത്തെയും മോഡിയേയും പരിഹസിച്ചുള്ള പ്രോഗ്രസ് റിപ്പോര്‍ട്ട് ട്വറ്ററിലൂടെയാണ് രാഹുല്‍ ഗന്ധി പങ്കുവച്ചത്.

ജനദ്രോഹപരമായ കേന്ദ്രസര്‍ക്കാരിന്റെ ഭരണം രാജ്യത്തിന്റെ സമസ്തമേഖലകളെയും തകര്‍ത്തുവെന്നാണ് രാഹുല്‍ പറയുന്നത്. കൃഷി, വിദേശ നയം, ഇന്ധനവില, തൊഴില്‍ മേഖലകളിലെല്ലാം തന്നെ മോഡി വട്ട പൂജ്യമാണെന്നും എഫ് ഗ്രേഡാണ് തനിക്ക് നല്‍കാന്‍ കഴിയുകയെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.

രണ്ട് വിഷയങ്ങള്‍ക്കാണ് രാഹുല്‍ മോഡിക്ക് എ ഗ്രേഡ് നല്‍കുന്നത്. ഒന്ന് സെല്‍ഫ് പ്രമോഷനും രണ്ടാമത് വാഗ്ദാന ലംഘനത്തിനും. സര്‍ക്കാരിന്റെ നാലാം വാര്‍ഷികം വഞ്ചനാദിനമായാണ് കോണ്‍ഗ്രസ് ആചരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.