ഇന്ത്യക്കാർക്ക് വിസ ഇളവുകളുമായി അമേരിക്ക, മോദിക്ക് കൈയ്യടി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ യാത്രക്ക് അമേരിക്കയുടെ പാരിതോഷികം. അമേരിക്കയിലെ ഇന്ത്യക്കാർക്ക് എച്1ബി വിസകൾ പുതുക്കി നല്കുവാൻ തീരുമാനം. ഇത്രയും കാലം ഇന്ത്യയിൽ നിന്നുള്ള പ്രഫഷണലുകൾ എച്1 വിസ കാലാവധി തീരുമ്പോൾ ഇന്ത്യയിലേക്ക് മടങ്ങി പോകണം ആയിരുന്നു. ഇനി ഇത് ഒഴിവാകും.ഇന്ത്യൻ പ്രൊഫഷണലുകൾ ഇനി അമേരിക്ക വിടണ്ട. വിസകൾ പുതിക്കി നല്കും.

എച്ച്-1 ബി വിസകൾ സിംഹ ഭാഗവും അമേരിക്ക ഇന്ത്യക്കാറായി നീക്കിവയ്ക്കുകയാണ്‌ ചെയ്തിരിക്കുന്നത്. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ഊഷ്മല ബന്ധം നരേന്ദ്ര മോദിയുടെ വരവോടെ തൊഴിൽ മേഖലയിലേക്കും ഗുണം ലഭിക്കുകയാണ്‌.സാങ്കേതിക വൈദഗ്ധ്യമോ ആവശ്യമുള്ള പ്രത്യേക തൊഴിലുകളിൽ വിദേശ തൊഴിലാളികളെ നിയമിക്കാൻ യുഎസ് കമ്പനികളെ അനുവദിക്കുന്ന ഒരു നോൺ-ഇമിഗ്രന്റ് വിസയാണ് ഇത്. ഇന്ത്യയിൽ നിന്നും കൂടുതൽ പേർക്ക് ഇതുമൂലം ഇനി അമേരിക്കയിലെത്താം.ഓരോ വർഷവും ഇന്ത്യയിൽ നിന്നുംആയിരക്കണക്കിന് ജീവനക്കാരെ നിയമിക്കുന്നതിന് സാങ്കേതിക കമ്പനികൾ ഇത് ഉപയോഗിക്കുന്നു.

നിലവിൽ അമേരിക്കയിൽ നിന്നും വിസ കലാവധി കഴിഞ്ഞവർ മടങ്ങണം. പുതിക്കിയ ശേഷം വീണ്ടും അമേരിക്കയിൽ എത്താൻ ഒരു വർഷം എടുക്കും. ഇത് കരിയറിലെ ബ്രേക്കായും നഷ്റ്റമായും പ്രഫഷണലുകൾക്ക് മാറും. ഇനി ഇത് ഒഴിവാകുകയാണ്‌.യുഎസ് ആസൂത്രണം ചെയ്യുന്ന പൈലറ്റ് പ്രോഗ്രാമിന് കീഴിൽ, എച്ച് -1 ബി വിസയിലുള്ള ചില ഇന്ത്യക്കാർക്ക് വിദേശ യാത്ര ചെയ്യാതെ തന്നെ രാജ്യത്തിനുള്ളിൽ തന്നെ ആ വിസകൾ പുതുക്കാൻ കഴിയുമെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് പറയുന്നു.