ഗുരുവായൂരപ്പന്റെ ചൈതന്യം വാക്കുകൾക്ക് അതീതം, ചിത്രങ്ങൾ പങ്കിട്ട് പ്രധാന മന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ​ഗുരുവായൂരിൽ ലഭിച്ചത് ​ഗംഭീര സ്വീകരണം. ഇന്ന് രാവിലെ ​ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് ഹെലിപാഡിലാണ് മോദി വന്നിറങ്ങിയത്. തനിക്ക് ലഭിച്ച ഊഷ്മള സ്വീകരണത്തിലും ​ഗുരുവായൂരപ്പന്റെ ദൈവീക ചൈതന്യത്തെയും നരേന്ദ്ര മോ​ദി പ്രശംസിച്ചു. ​സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറു കണക്കിന് പേരാണ് അദ്ദേഹത്തെ സ്വീകരിക്കാനെത്തിയത്. ഗുരുവായൂരിലെത്തിയ പ്രധാനമന്ത്രിയുടെ ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.

അതിരാവിലെയാണ് ​ഗുരുവായൂരിലെത്തിയതെങ്കിലും തന്നെ അനു​ഗ്രഹിക്കുന്നതിനായി വൻ ജനാവലിയാണ് അവിടെ എത്തിയത്. ഈ ഊഷ്മളത വിലമതിക്കുന്നു, ജനങ്ങൾക്ക് വേണ്ടി കൂടുതൽ കഠിനാധ്വാനം ചെയ്യാനുള്ള പ്രേരണയാണിതെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു

ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി പ്രാർത്ഥിക്കാൻ സാധിച്ചു. ​ഗുരുവായൂരപ്പന്റെ ചൈതന്യം വാക്കുകൾക്ക് അതീതമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഓരോ ഭാരതീയനും സന്തോഷവും സമൃദ്ധിയും ലഭിക്കുന്നതിനായി പ്രാർത്ഥിച്ചുവെന്നും അദ്ദേഹം എക്സിൽ കുറിച്ചു.