ഇത് പഴയ ചാളമേരി അല്ല. കവർ ​ഗേളായി മോളി കണ്ണമാലി, കയ്യടിച്ച് സോഷ്യൽ മീഡിയ

‌കോമഡി വേഷങ്ങളിലൂടെ മലയാള സിനിമയിൽ നിഞ്ഞുനിൽക്കുന്ന താരമാണ് മോളി കണ്ണമാലി. ചാള മേരി എന്ന കഥാപാത്രം ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും മോളിക്ക് നേടിക്കൊടുത്ത ആരാധകരുടെ എണ്ണം ചെറുതൊന്നുമല്ല. താൻ ദുരിതത്തിലാണെന്നും സഹായിക്കണമെന്നും ചികിത്സ ചിലവ്ജീ താങ്ങാൻ കഴിയുന്നില്ലെന്നും പറഞ്ഞ് താരം നേരത്തെ എത്തിയിരുന്നു. അന്ന് നടിക്ക് സഹായ ഹസ്തവുമായി നടന്‍ മമ്മൂട്ടി എത്തിയത് ശ്രദ്ധേയമായിരുന്നു. മോളിയുടെ ചികില്‍സാ ചെലവുകള്‍ താന്‍ വഹിക്കാമെന്നായിരുന്നു അന്ന് നടന്‍ പറഞ്ഞത്.

ഇപ്പോൾ താരം വീണ്ടും ചർച്ചയാകുകയാണ്. ആരോ​ഗ്യ മാസികയുടെ പുതിയ ലക്കത്തിന്റെ കവർ ഗേളായി എത്തിയിരിക്കുന്നത് മോളി കണ്ണമാലിയാണ്. കറുപ്പിന്റെ കരുത്ത് എന്ന വിഷയത്തിൽ മാസികയിൽ സംസാരിക്കുന്നുമുണ്ട് മോളി കണ്ണമാലി. താരത്തിന്റെ ഈ പുതിയ മേക്കോവർ ഏറ്റെടുത്തിരിക്കുകയാണ് പ്രേക്ഷകർ.

സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ ശ്യാം ബാബുവാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്. മോളിയെയും ഫോട്ടോഗ്രാഫറെയും പ്രശംസിച്ച് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ എത്തുന്നത്. മേക്കോവര്‍ പൊളിച്ചല്ലോ എന്ന് പറഞ്ഞ് സംവിധായകന്‍ ഒമര്‍ ലുലു ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.