അണ്ഡം സൂക്ഷിച്ചുവെച്ചിട്ടുണ്ട്, ഇഷ്ടമുള്ളപ്പോൾ അമ്മയാകും, മോന സിങിന്റെ താതാപര്യം ഇങ്ങനെ

ഒരു സ്ത്രീയെ സംബന്ധിച്ച് അമ്മ ആകുക എന്ന് പൂർണ്ണതയിലെത്തുക എന്നാണ് പണ്ടുള്ളവർ പറയുന്നത്. അമ്മയാകുന്നതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളും അവർ ചെയ്യുന്നു. എന്നാൽ വ്യത്യസ്തമായ തയ്യാറെടുപ്പോടെ തന്റെ ആ​ഗ്രഹം തുറന്നുപറയുകയാണ് ബോളിവുഡ് താരം മോന സിങ്. എപ്പോൾ അമ്മയാവണമെന്ന് തീരുമാനിക്കാനുള്ള അവകാശം സ്ത്രീയുടേതാണെന്നാണ് മോനയുടെ പക്ഷം.

മോന ഈ നിലപാടെടുക്കാൻ ഒരു കാരണവും ഉണ്ട്. തന്റെ അണ്ഡം ശീതീകരിച്ച് സൂക്ഷിക്കാൻ നൽകിയ ശേഷമാണ് മോന ഇങ്ങനെ ഒരു അഭിപ്രായം വെളിപ്പെടുത്തിയിരിക്കുന്നത്. മാതൃത്വത്തെ കുറിച്ച് തനിക്ക് നല്ല ധാരണയുണ്ടെന്നും അതിനെ അതിന്റെ പൂർണതയിൽ ആസ്വദിക്കാനാകുന്ന നിമിഷത്തേക്ക് വേണ്ടിയാണ് അണ്ഡം സൂക്ഷിച്ച് വയ്ക്കുന്നതെന്നും സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ താരം വ്യക്തമാക്കി. എനിക്ക് ഇഷ്ടമുള്ളപ്പോൾ താൻ അമ്മയാകും.

34–ാം വയസിൽ അണ്ഡം ശീതീകരിക്കാൻ തനിക്ക് ധൈര്യം നൽകിയത് 43–ാം വയസിൽ അമ്മയായ ഫറാ ഖാനാണെന്നും അവർ വെളിപ്പെടുത്തി. ജീവിതത്തിലെ സുപ്രധാന തീരുമാനമാണ് അമ്മയാവുകയെന്ന് പറയുന്നതും അത് മാനസികമായും ശാരീരികമായും ഒട്ടേറെ മാറ്റങ്ങളുടെ സമയമാണെന്നും മോന വ്യക്തമാക്കുന്നു. ടെലിവിഷൻ താരമായിരുന്ന മോന ത്രീ ഇഡിയറ്റ്സിൽ കരീനയുടെ സഹോദരിയുടെ വേഷം ചെയ്താണ് ബോളിവുഡിലേക്ക് എത്തിയത്. കഴിഞ്ഞ വർഷം ഡിസംബറിലാണ് മോന സുഹൃത്ത് ശ്യാം രാജഗോപാലനെ വിവാഹം ചെയ്തത്.

 

View this post on Instagram

 

A post shared by Mona Singh (@monajsingh)