പാലക്കാട് മക്കളെ കൊന്ന് അമ്മ ജീവനൊടുക്കി

പാലക്കാട്; സംസ്ഥാനത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ് പിഞ്ചോമനകളുടെ അരും കൊലയും അമ്മയുടെ ആത്മഹത്യയും. പാലക്കാട് മാത്തൂരിലാണ് ഏവരെയും ഞെട്ടിച്ച സംഭവം ഉണ്ടായത്. മക്കളെ വിഷം നല്‍കി കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങി മരിക്കുകയായിരുന്നു. തേനംകാട് മഹേഷിന്റെ ഭാര്യ കൃഷ്ണ കുമാരിയാണ് മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. ഭര്‍ത്താവിന്റെ വീട്ടില്‍ വെച്ചാണ് കൃഷ്ണ കുമാരി തന്റെ പിഞ്ചോമലുകള്‍ക്ക് യാതൊരു ദയയും കാണിക്കാതെ വിഷം നല്‍കുകയും സ്വയം ജീവനൊടുക്കുകയും ചെയ്തത്.

മക്കളായ ആറ് വയസുകാരന്‍# ആഗ്നേഷ്, അഞ്ച് വയസുകാരി ആഗ്നേയ എന്നിവരെ കൃഷ്ണകുമാരി വിഷം നല്‍കി കൊലപ്പെടുത്തുക ആയിരുന്നു. തുടര്‍ന്ന് ഇവര്‍ ഭര്‍തൃവീട്ടില്‍ തന്നെ തൂങ്ങി മരിക്കുകയായിരുന്നു.

കൃഷ്ണകുമാരിക്ക് വര്‍ഷങ്ങളായി മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്ന് ആണ് ബന്ധുക്കള്‍ പോലീസിന് നല്‍കിയ മൊഴി. സംഭവ സമയം യുവതിയുടെ ഭര്‍ത്താവും അമ്മയും വീട്ടില്‍ ഉണ്ടായിരുന്നില്ല. പാലക്കാട് കെട്ടിട നിര്‍മ്മാണ തൊഴിലാളി ആയി ജോലി ചെയ്യുന്ന മഹേഷ് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനായി വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്.

മുറിയില്‍ നിന്നും റൊട്ടിയും ശീതള പാനീയത്തിന്റെ കുപ്പിയും കണ്ടെത്തിയിട്ടുണ്ട്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.