365 ദിവസത്തെ ദാമ്പത്യത്തിന് നന്ദി പറഞ്ഞ് മൃദുലയും യുവയും

മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് മൃദുല വിജയിയും യുവ കൃഷ്ണയും. മിനിസ്‌ക്രീനിലെ പ്രിയ താരങ്ങള്ണാ ഇരുവരും. ജീവിതത്തിലേക്ക് പുതിയ അഥിതി എത്തുന്നതിന്റെ സന്തോഷത്തിലാണ് ഇരുവരും. കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ഇരുവരും. ഇപ്പോളിതാ ഇരുവരും ഒന്നാം വിവാഹവാർഷികം ആഘോഷമാക്കുകയാണ്.

പരസ്പരം വിവാഹ വാർഷിക ആശംസകൾ അറിയിച്ച് കൊണ്ടാണ് താരങ്ങളിപ്പോൾ എത്തിയിരിക്കുന്നത്. ഇവർക്ക് പിന്നാലെ മൃദ്വാ എന്ന പേരിലുള്ള താരങ്ങളുടെ ഫാൻസ് ക്ലബ്ബുകാരും സന്തോഷമറിയിച്ച് എത്തി. നല്ലൊരു ജീവിത പങ്കാളിയെ എനിക്ക് തന്നതിന് നന്ദി. പരിശുദ്ധമായ പ്രണയത്തിന്റെയും ആനന്ദത്തിന്റെയും 365 ദിവസങ്ങൾ. എന്റെ എട്ടായിയ്ക്ക് ഒന്നാം വിവാഹ വാർഷിക ആശംസകൾ’.. എന്നും മൃദുല കുറിച്ചു.

യുവയുടെ കൂടെയിരിക്കുന്ന പുതിയ ഫോട്ടോയുമായിട്ടാണ് നടി എത്തിയത്. ഇതേ ചിത്രം പങ്കുവെച്ച് ഭാര്യയ്ക്ക് ആശംസ അറിയിച്ച് യുവയും എത്തി. ‘എന്റെ ബെറ്റർ ഹാഫിന് വിവാഹ വാർഷിക ആശംസകൾ’ എന്നാണ് യുവ എഴുതിയത്.

മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന തുമ്പപ്പൂ എന്ന സീരിയലിലാണ് മൃദുല അവസാനം അഭിനയിച്ചത്. സീരിയൽ തുടങ്ങി മാസങ്ങൾക്കുള്ളിൽ തന്നെ ഗർഭിണിയായതോടെ നടി പിന്മാറുകയായിരുന്നു. ഇനി കുഞ്ഞ് ജനിച്ചതിന് ശേഷമാവും തിരിച്ചെത്തുക.