കിങ്ങിണി കുട്ടിയെ നെഞ്ചോട് ചേർത്ത് കണ്മണി, വീഡിയോ പങ്കുവെച്ച്‌ മുക്ത

പ്രേക്ഷകരുടെ പ്രിയപ്പെട്ട താര കുടുംബമാണ് റിമി ടോമിയുടേത്.അഞ്ച് വർഷമായി റിമി ടോമിയുടെ കുടുംബത്തിലെ ഒരു അംഗമാണ് നടി മുക്തയും.റിമിയുടെ സഹോദരൻ റിങ്കു ആണ് മുക്തയുടെ കഴുത്തിൽ മിന്നു കെട്ടിയിരിക്കുന്നത്. തെന്നിന്ത്യയിൽ അഭിനയ രംഗത്ത് തിളങ്ങി നിൽക്കവെയാണ് നടി വിവാഹിതയായത്. ചെറുപ്രായത്തിൽ സിനിമയിൽ എത്തിയതിനാൽ മികച്ച നിരവധി കഥാപാത്രങ്ങൾ താരത്തെ തേടിയെത്തി. ഇരുവർക്കും ഒരു മകളുമുണ്ട്.

വിവാഹത്തിന് പിന്നാലെ അഭിനയ ജീവിതത്തിൽ നിന്നും മുക്ത വിട്ടു നിൽക്കുകയായിരുന്നു. അടുത്തിടെ കൂടത്തായി എന്ന സീരിയലിലൂടെ നടി അഭിനയ രംഗത്തേക്ക് തിരികെ എത്തിയിരുന്നു. സീരിയലിലെ ഡോളി എന്ന കഥാപാത്രത്തിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. കുടുംബത്തിലേക്ക് പുതിയ അതിഥി അടുത്തിടെയെത്തിയ സന്തോഷം താരം പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ മകൾ കണ്മണിയുടെ കൈയിൽ സുഖമായി ഉറങ്ങുന്ന കിങ്ങിണി എന്ന കുഞ്ഞുവാവയുടെ വിഡിയോയാണ് മുക്ത പങ്കുവെച്ചിരിക്കുന്നത്.

 

View this post on Instagram

 

A post shared by muktha (@actressmuktha)

അടുത്തിടെയാണ് റിമിയുടെ അനുജത്തി റീനുവിന്റെ രണ്ടാമത്തെ മകൾ ജനിച്ചത്. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. വാവാവോ… എന്ന ഗാനം മുക്ത വീഡിയോക്ക് അകമ്പടിയായി ചേർത്തിട്ടുണ്ട്. വല്യേച്ചിയുടെ കിങ്ങിണി കുട്ടി എന്നാണ് അടിക്കുറിപ്പ്. ആദ്യമായി ചേച്ചി എടുത്തു മടിയിൽ വച്ച നിമിഷമാണിത് മുക്ത കുറിക്കുന്നു. നിമിഷനേരംകൊണ്ടാണ് വീഡിയോ വൈറലായി മാറിയത്.