മുട്ടിൽ മരം കൊള്ള പ്രതികൾക്ക് കനത്ത ശിക്ഷ, ഇ ഡി അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

മുട്ടിൽ മരം മുറി കേസിൽ നിർണ്ണായക നിലപാട് വ്യക്തമാക്കി വനം മന്ത്രി എ കെ ശശീന്ദ്രൻ.ഇതിനിടെ മുട്ടിൽ മരം മുറി അന്വേഷണം നടത്താൻ ഇ ഡി തീരുമാനിച്ചു. കേന്ദ്ര സർക്കാർ അറിയിച്ചു. പ്രതികൾ നടത്തിയ കള്ളപണ ഇടപാട് അടക്കം അന്വേഷിക്കും.കേസിൽ ഒരു വിട്ടു വീഴ്ച്ചയും ചെയ്യില്ല. പ്രതികൾക്ക് കനത്ത ശിക്ഷ തന്നെ ഉറപ്പ് വരുത്തും – നം മന്ത്രി എ കെ ശശീന്ദ്രൻ പ്രതികൾക്കെതിരെ വന നിയമവും പൊതുമുതൽ നശിപ്പിച്ചതും അടക്കം കേസുകൾ എടുത്തിട്ടുണ്ട്.വനം വകുപ്പ് കേസെടുത്താല്‍ 500 രൂപ മാത്രമായിരിക്കും പിഴ ചുമത്തുക. അതുകൊണ്ടാണ് പ്രതികള്‍ക്കെതിരെ പിഡിപി ആക്ട് പ്രകാരം കേസെടുത്തതെന്ന് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

നാലര നൂറ്റാണ്ട് വരെ പഴക്കം ഉള്ള മരങ്ങളാണ്‌ പ്രതികൾ മുറിച്ച് കടത്തിയത്.സര്‍ക്കാര്‍ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്താണ് മരങ്ങള്‍ കടത്തിയിരിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. കേസില്‍ പ്രതിയുടെ വാദങ്ങളെല്ലാം ഡിഎന്‍എ പരിശോധനാഫലം പുറത്തുവന്നതോടെ പൊളിഞ്ഞിട്ടുണ്ട്. പ്രതികള്‍ എത്ര ഉന്നതരായാലും ശിക്ഷയനുഭവിക്കേണ്ടിവരും. കുറ്റം തെളിയുന്ന പക്ഷം മുറിച്ചുകളഞ്ഞ മരത്തിന്റെ അഞ്ചിരട്ടി വില പിഴയായി അടയ്ക്കണമെന്നും മന്ത്രി പറഞ്ഞു.

ഇതിനിടെ മുട്ടില്‍ മരം മുറിക്കേസിലെ പ്രതികള്‍ക്കെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അന്വേഷണം ആരംഭിച്ചതായി കേന്ദ്രമന്ത്രി റാവു ഇന്ദര്‍ജീത്‌ വ്യക്തമാക്കി. ലോക്‌സഭയില്‍ കെ. സുധാകരന്‍ എം.പിയ്ക്ക് നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. എട്ടുകോടി രൂപയുടെ ഈട്ടി അനധികൃതമായി വെട്ടിവിറ്റ കേസില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍. പ്രകാരം കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരവും അന്വേഷണം നടക്കുന്നുണ്ട്.മുട്ടില്‍ മരംമുറിക്കേസിലെ പ്രതികളായ റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, ജോസ്‌കുട്ടി അഗസ്റ്റിന്‍ എന്നിവര്‍ക്കെതിരേ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം അന്വേഷണം നടക്കുന്നുണ്ട് എന്നാണ് മന്ത്രി ലോക്‌സഭയില്‍ പറഞ്ഞത്.മരം എവിടെനിന്ന്, അനുമതിയില്ലാതെ എങ്ങനെ വെട്ടി, അതിന്റെ പണം എവിടെപ്പോയി തുടങ്ങിയ കാര്യങ്ങളാണ് കേരളാ പോലീസ് അന്വേഷിക്കുന്നത്. എന്നാല്‍ ഈ ഇടപാടില്‍ എങ്ങനെയാണ് കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുള്ളത് എന്നതാണ് ഇ.ഡി. അന്വേഷിക്കുന്നത്.

അതിനാല്‍ത്തന്നെ അഗസ്റ്റിന്‍ സഹോദരന്മാരുടെ മുന്‍പുള്ള പണമിടപാടുകള്‍, നടത്തിയ ബിസിനസുകള്‍ എന്നിവയിലേക്ക് അന്വേഷണം നീളാനും അത് സംബന്ധിച്ച പരിശോധനകള്‍ നടക്കാനും വരുംദിവസങ്ങളില്‍ സാധ്യതയുണ്ട്. മൂന്നുപേരെയും വിവരശേഖരണത്തിനായും മറ്റും വിളിപ്പിക്കാനും സാധ്യതയുണ്ട്.

ഇന്ത്യയിൽ ആദ്യമാണ്‌ ഡി എൻ എ ടെസ്റ്റ് നടത്തി മരം കൊള്ള കണ്ടെത്തിയത് എന്ന് മന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കി.പട്ടയം വന്നതിനു ശേഷം കിളിര്‍ത്തതോ വെച്ചുപിടിപ്പിച്ചതോ ആയ മരങ്ങളല്ല മറിച്ചു മാറ്റിയതെന്ന് ഡിഎന്‍എ പരിശോധനയിലൂടെ തെളിഞ്ഞു. പൊതുസ്വത്ത് നശിപ്പിക്കുന്നത് തടയല്‍ നിയമപ്രകാരം എസ്‌ഐടി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നത് കേസിന്റെ ബലംകൂട്ടാനാണെന്നും അദ്ദേഹം പറഞ്ഞു.

കേസിലെ ഗൂഢാലോചനയും തെറ്റിദ്ധരിപ്പിക്കലും അടക്കമുള്ള കുറ്റങ്ങള്‍ പ്രതികള്‍ക്കെതിരെ തെളിയിക്കാനായിട്ടുണ്ട്. ഒരു സര്‍ക്കാര്‍ ഉത്തരവിന്റെ മറവില്‍ പ്രതികള്‍ പട്ടയഭൂമിയില്‍ നിന്നും വ്യാപകമായി മരങ്ങള്‍ മുറിച്ചുമാറ്റുകയായിരുന്നു. പ്രതികള്‍ക്ക് ഒത്താശ ചെയ്ത് നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാകും. പ്രത്യേക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഇവര്‍ക്കെതിരെ നടപടി കൈക്കൊള്ളുകയെന്നും മന്ത്രി വ്യക്തമാക്കി.

ഇതോടെ മുട്ടിൽ മരം മുറി കേസിലെ പ്രതികൾക്ക് വരാൻ പോകുന്ന കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും പ്രഹരം ആയിരിക്കും. പ്രതികളുടെ കള്ളപണം ഇടപാട് അടക്കം ഇ ഡി അന്വേഷിക്കും