എകെജി സെന്ററിന് അടുത്തുള്ള ഫ്ലാറ്റിൽവച്ചാണ് പിണറായി വിജയനെ കണ്ടതെന്ന് നന്ദകുമാർ

കൊച്ചി. മുഖ്യമന്ത്രി പിണറായി വിജയനുമായും മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനുമായി സോളാര്‍ കേസിലെ പരാതിക്കാരി ജയില്‍ വെച്ച് എഴുതിയ കത്തിനെക്കുറിച്ച് സംസാരിച്ചിരുന്നുവെന്ന് വിവാദ ദല്ലാള്‍ നന്ദകുമാര്‍. പിണറായി വിജയനെ കണ്ടത് എകെജി സെന്ററിന് അടുത്തുള്ള ഫ്‌ലാറ്റില്‍ വെച്ചാണ്. കത്ത് പുറത്ത് വരണമെന്ന് യുഡിഎഫിലെ രണ്ട് ആഭ്യന്തര മന്ത്രിമാര്‍ ആഗ്രഹിച്ചിരുന്നു.

ഇത് മൂലമാണ് യുഡിഎഫ് കോണ്‍ഗ്രസിന്റെ തോല്‍വിക്ക് കാരണമായതെന്നും നന്ദകുമാര്‍ പറഞ്ഞു. പരാതിക്കാരിക്ക് 1.25 ലക്ഷം രൂപ നല്‍കി. കത്ത് പുറത്ത് വിടണമെന്ന് തോന്നിയത് കത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ പേര് ഉള്ളത് കൊണ്ടാണ്. രണ്ട് കേസുകളില്‍ ഉമ്മന്‍ ചാണ്ടി തന്നെ വളരെ ബുദ്ധിമുട്ടിച്ചുവെന്നും നന്ദകുമാര്‍ പറയുന്നു.

രണ്ട് കത്തുകളുണ്ട് 25 പേജുള്ള കത്താണ് ഓര്‍ജിനല്‍ എന്ന് കരുതുന്നുഗണേഷ് കുമാറുമായി ഒരു ബന്ധവും ഇല്ലെന്ന് നന്ദകുമാര്‍ പറയുന്നു. കത്ത് സംഘടിപ്പിക്കാന്‍ വിഎസ് പറഞ്ഞു. ഇത് പ്രകാരമാണ് ശരണ്യ മനോജിനെ ബന്ധപ്പെടുന്നതെന്നും. പിണറായിയെ കണ്ട് കത്തിലെ വിവരങ്ങള്‍ ധരിപ്പിച്ചു. കത്ത് വായിക്കാന്‍ വിഎസിന് നല്‍കി. പിണറായി വിജയന്‍ മുഖ്യമന്ത്രിയായ ശേഷം പരാതിക്കാരി നല്‍കിയ പരാതിയില്‍ ഉമ്മന്‍ ചാണ്ടി ദുരുപയോഗം ചെയ്തുവെന്ന് പറയുന്നു.