കെട്ടിയോനെയും കളഞ്ഞ് പണത്തിന് പിന്നാലെ പായുന്ന നിങ്ങളോട് എന്ത് പറയാൻ, വിമർശകന്‌ മറുപടിയുമായി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയാ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന് താരത്തിന്റെ കൈ നിറയെ ചിത്രങ്ങളായിരുന്നു. അതിനിടെ വിവാഹത്തിൽ നിന്നും ഇടവേള എടുത്ത നടി ചില സിനിമകളിൽ അഭിനയിച്ചിരുന്നു. എന്നും അടുത്ത വീട്ടിലെ കുട്ടിയുടെ ഇമേജ് ആണ് നവ്യയ്ക്ക്.

വിവാഹ ശേഷം മിനിസ്‌ക്രീനിലൂടെയും നൃത്ത പരിപാടികളിലൂടെയും നടി തിരികെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരുന്നു. വിവാഹ ശേഷം നടി തിരികെ എത്തിയത് സീൻ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തിലൂടെ ആയിരുന്നു. ലാൽ ആയിരുന്നു ചിത്രത്തിലെ നായകൻ. ഒരുത്തീ എന്ന സിനിമായയിരുന്നു താരത്തിന്റേതായി അവസാനമായി പുറത്തിറങ്ങിയത്.

തന്റെ സോഷ്യൽ മീഡിയ പോസ്റ്റിനു താഴെ മോശം കമന്റുമായി എത്തിയയാൾക്ക് തകർപ്പൻ മറുപടിയുമായി നടി നവ്യ നായർ, കെട്ടിയോനെയും കളഞ്ഞ് പണം, ഫാൻസ് ഇതിന്റെ പിന്നാലെ പായുന്ന നിങ്ങളോട് എന്ത് പറയാൻ. ജീവിതം ഒന്നേ ഒള്ളൂ. സന്തോഷമായിരിക്കണം’ എന്നാണ് ബാബുരാജ് എന്നയാൾ കുറിച്ചത്.

ഇതു ശ്രദ്ധയിൽപെട്ട നവ്യ ഉടൻ മറുപടിയുമായി എത്തി. ‘ഇതൊക്കെ ആരാ തന്നോട് പറഞ്ഞേ ? പിന്നെ അവസാന ലൈൻ സത്യമാണ് കേട്ടോ. ജീവിതം ഒന്നേ ഒള്ളൂ, സന്തോഷമായിരിക്കൂ. എന്തിനാ ദുഷിപ്പൊക്കെ പറഞ്ഞു നടക്കുന്നേ’ എന്നായിരുന്നു താരത്തിന്റെ റിപ്ലേ.