പെസഹവ്യാഴ ദിനത്തില്‍ മാലാഖക്കുട്ടിയായ കൈക്കുഞ്ഞിനെ ഉപേക്ഷിച്ചത് പുരുഷന്‍

കൊല്ലം: കഴിഞ്ഞ ദിവസമാണ് വിളക്കുടി സ്‌നേഹതീരത്തിന് സമീപം കൈക്കുഞ്ഞിനെ ഉപേക്ഷിച്ചത്. കുഞ്ഞിനെ ഒരു പുരുഷനാണ് ഉപേക്ഷിച്ചത് വ്യക്തമായി. സമീപത്ത് സ്ഥാപിച്ചിരിുന്ന സിസി ടിവി കാമറയിലാണ് പുരുഷന്‍ കുഞ്ഞിനെ ഉപേക്ഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിരിക്കുന്നത്. സ്‌നേഹതീരത്തിന് സമീപത്തെ വീടിന്റെ സിറ്റൗട്ടില്‍ ഭദ്രമായി തുണികൊണ്ട് പൊതിഞ്ഞതിന് ശേഷമാണ് കുഞ്ഞിനെ ഇദ്ദേഹം ഉപേക്ഷിക്കുന്നത്.

കുഞ്ഞിനെ കൊണ്ട് വെച്ച ശേഷം തെരുവ് നായ്കളുടെ ആക്രമണം കുഞ്ഞിന് മേല്‍ ഉണ്ടാകാതിരിക്കാന്‍ ഏറെ നേരം സമീപത്ത് മാറി നിന്നു എന്നും പോലീസ് പറഞ്ഞു. ഇതിനിടെ കുഞ്ഞ് കരയുകയും വീട്ടുകാര്‍ ഉണരുകയും ചെയ്തു. പിന്നീട് സ്‌നേഹതീരം ഡയറക്ടര്‍ സിസ്റ്റര്‍ റോസ്ലിനെയും കുന്നിക്കോട് പോലീസിനെയും വിവരം അറിയിച്ചു വിളിച്ചു വരുത്തി. അഞ്ച് ദിവസം മാത്രം പ്രായമാണ് കുഞ്ഞിന് ഉണ്ടായിരുന്നത്. കുഞ്ഞ് ഉപ്പോള്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയിലാണ്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ഉത്തരവോടെ കുഞ്ഞിനെ സ്‌നേഹതീരത്തിന് കൈമാറുമെന്നാണ് സൂചന. പെസഹാ വ്യാഴ ദിനത്തില്‍ എത്തിയ മാലാഖക്കുട്ടിയാണിതെന്ന് സിസ്റ്റര്‍ റോസ്ലിന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് കുഞ്ഞിനെ സ്‌നേഹതീരത്തിന് സമീപമുള്ള വീടിന്റെ മുന്നില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. അഞ്ച് ദിവസം മാത്രം പ്രായമുള്ള നവജാത ശിശുവിനെയാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പുനലൂരിലെ വിളക്കുടി സ്‌നേഹതീരത്തിന് മുന്നിലുള്ള വീടിന് മുന്നിലാണ് കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ദിവസങ്ങള്‍ മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് കണ്ടെത്തിയത്. അര്‍ധരാത്രിയാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്. സ്ഥലത്തെത്തിയ കുന്നിക്കോട് പോലീസ് കുട്ടിയെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. കുട്ടി പൂര്‍ണ ആരോഗ്യവതിയാണ്.