വിവാഹം നടക്കും മുമ്പ് ആവസാനിച്ചാല്‍ ഈ വസ്ത്രത്താല്‍ അടക്കം ചെയ്യണം, മിയ ഖലീഫ പറയുന്നു

കോവിഡ് 19 വ്യാപിച്ചതോടെ ലോകത്തെ പല രാജ്യങ്ങളും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. ഇതോടെ പല ആഘോഷ പരിപാടികള്‍ മാറ്റി വെച്ചിരിക്കുകയാണ്. പല വിവാഹങ്ങളും മാറ്റി വെച്ചു. ഇത്തരത്തില്‍ മുന്‍ പോണ്‍ സ്റ്റാറായ മിയ ഖലീഫയുടെ വിവാഹവും മാറ്റി വെച്ചിരിക്കുകയാണ്. ഇക്കാര്യം മിയ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്. ഇരുപത്തിയാറുകാരിയായ താരം തന്റെ വിവാഹവസ്ത്രം ധരിച്ച് നില്‍ക്കുന്ന ചിത്രത്തിനൊപ്പമാണ് മിയയുടെ കുറിപ്പ്.

‘റോബര്‍ട്ട് സാന്‍ഡ്‌ബെര്‍ഗിനൊപ്പം ദേവാലയത്തിന്റെ ഇടനാഴിയിലൂടെ നടക്കും മുന്‍പ് ലോകം അവസാനിക്കുകയാണെങ്കില്‍ തന്റെ അലമാരയിലുള്ള പന്ത്രണ്ട് വിവാഹ വസ്ത്രങ്ങളില്‍ ഏതെങ്കിലും വച്ച് അടക്കം ചെയ്യണം’ മിയ ഇന്ഡസ്റ്റഗ്രാമില്‍ കുറിച്ചു. റോബര്‍ട്ട് സാന്‍ഡ്ബര്‍ഗുമായുള്ള മിയയുടെ വിവാഹം 2020 ജൂണ്‍ 10ന് ആണ് നിശ്ചയിച്ചിരുന്നത്

കൊറോണ ജാഗ്രതയില്‍ വീടിനുള്ളില്‍ ഇരിക്കുന്ന വിവിരം മിയ നേതരത്തെ തുറന്ന് പറഞ്ഞിരുന്നു. വീടിനുള്ളില്‍ ഇരിക്കുന്ന അവസ്ഥയില്‍ പുറംലോകം മിസ് ചെയ്യുന്നു എന്ന് മിയ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചിരുന്നു. പുറം ലോകം നഷ്ടപ്പെടുന്നെങ്കിലും അകത്തിരിക്കുന്നതുകൊണ്ടും മറ്റാരെയും ഇന്‍ഫെക്ട് ചെയ്യാതിരിക്കുന്നത് കൊണ്ടും സന്തോഷവതിയാണെന്നും മിയ പറയുന്നു. ആഹാരക്രമീകരണം നന്നായി നോക്കുന്ന മിയ ഇഷ്ട ഭക്ഷണങ്ങള്‍ പലതും കഴിക്കാന്‍ പറ്റാതെ പോകുന്നതിന്റെ സങ്കടം മറച്ചുവയ്ക്കുന്നില്ല. ആരോഗ്യകാര്യങ്ങളില്‍ അമിത ശ്രദ്ധ നല്‍കുന്നുമുണ്ട്. നീണ്ട കാലയളവില്‍ താന്‍ നടത്തിയ ബോഡി ബില്ഡിങ്ങിന്റെ പരിണാമം മിയ ഈ ചിത്രത്തിലൂടെ പങ്കിടുന്നു

2019 മാര്‍ച്ച് 12ന് ചിക്കാഗോയിലെ ഒരു ഹോട്ടലില്‍വച്ച് റോബര്‍ട്ട് മിയ ഖലീഫയോട് വിവാഹാഭ്യര്‍ഥന നടത്തിയിരുന്നു. വിവാഹാഭ്യര്‍ഥനയുടെ ഒന്നാം വാര്‍ഷിക ദിനമായ 2020 മാര്‍ച്ച് 12നാണ് വിവാഹതീയതി ആരാധകരെ അറിയിച്ചത്. വിവാഹാഭ്യര്‍ഥന നടത്തിയപ്പോള്‍ എടുത്ത ഒരു ചിത്രവും പങ്കുവച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും ഭാഗ്യവതിയായ പെണ്‍കുട്ടിയാണ് താന്‍ എന്നായിരുന്നു റോബര്‍ട്ടിന്റെ വിവാഹാഭ്യര്‍ഥന ലഭിച്ചതിനെക്കുറിച്ച് മിയ ഖലീഫ വിശേഷിപ്പിച്ചത്.

2011 ലായിരുന്നു മിയ ഖലീഫയുടെ ആദ്യ വിവാഹം. സ്‌കൂളില്‍ പഠിക്കുമ്പോള്‍ ആരംഭിച്ച പ്രണയമാണു വിവാഹത്തിലെത്തിയത്. എന്നാല്‍ 2013 വേര്‍പിരിഞ്ഞ ഇവര്‍, 2016ല്‍ വിവാഹമോചനം നേടി. ഇതിനുശേഷമാണു ഡെന്‍മാര്‍ക്കിലെ ഒരു റസ്റ്ററന്റില്‍ ഷെഫായി ജോലി ചെയ്യുകയായിരുന്ന റോബര്‍ട്ട് സാന്‍ഡ്ബര്‍ഗിനെ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും