പുതിയ അഞ്ച് വന്ദേഭാരത് എക്‌സ്പ്രസുകൾ ജൂൺ അവസാനത്തോട് സർവീസ് ആരംഭിക്കും

ന്യൂഡല്‍ഹി. രാജ്യത്ത് ജൂണ്‍ അവസാനത്തോടെ അഞ്ച് പുതിയ വന്ദേഭാരത് സര്‍വീസ് കൂടെ ആരംഭിക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍.പുരിയ്ക്കും ഹൗറയ്ക്കുമിടയില്‍ അടുത്ത ആഴ്ച മുതല്‍ വന്ദേഭാരത് സര്‍വീസ് ആരംഭിക്കും. സെമി ഹൈ സ്പീഡ് ട്രെയിനുകളാണ് സര്‍വീസ് ആരംഭിക്കുന്നത്. ജൂണ്‍ അവസാനത്തോടെ വന്ദേഭാരത് ട്രെയിനുകളുടെ വിതരണത്തിനായി തയ്യാറെടുപ്പുകള്‍ നടക്കുന്നതായി റെയില്‍വേ മന്ത്രാലയം അറിയിച്ചു.

വന്ദേഭാരത് റേക്കുകളുടെ നിര്‍മാണം കാര്യക്ഷമാക്കിയിട്ടുണ്ട്.ഇതിനോട് ഒപ്പം നിരവധി വന്ദേഭാരത് എക്‌സ്പ്രസുകളാണ് പ്രവര്‍ത്തനത്തിലേക്ക് എത്തുക. പാട്‌നയ്ക്കും റാഞ്ചിക്കുമിടയില്‍ വന്ദേഭാരത് ട്രെയിന്‍ സര്‍വീസ് നടത്തും. ഒഡീഷയുടെ ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് പൂരിയ്ക്കും ഹൗറയ്ക്കും ഇടയിലാകും സര്‍വീസ് ആരംഭിക്കും. മെയ് 15നാണ് പുരി റെയില്‍വേ സ്റ്റേഷനില്‍ ഉദ്ഘാടനം.