തമിഴ്നാട്ടിൽ 60ഇടത്ത് എൻ ഐ എ റെയ്ഡ്, ഡി എം കെ വീടുകളിലും സ്ഥാപനങ്ങളിലും ഭീകരർമാർക്കായി തിരച്ചിൽ

ഇസ്ലാമിക സ്റ്റേറ്റ് ഭീകരന്മാർക്കെതിരെ എൻ ഐ എയുടെ വൻ റെയ്ഡുകൾ. തമിഴ്നാട്ടിലെ ഡി എം കെ നേതാവിന്റെ വീട്ടിലും സ്ഥാപനങ്ങളിലും റെയ്ഡിന്റെ ഭാഗമായി എൻ ഐ എ സംഘം എത്തി.
രാജ്യത്ത് 60ലധികം സ്ഥലങ്ങളിലാണ്‌ ഭീകര സംഘടനയായ ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകരന്മാർക്കായി റെയ്ഡ് നടത്തിയത്. നിരോധിത ഭീകര സംഘടന പല ഇടത്തും ഒളി താവളങ്ങളിൽ പ്രവർത്തിക്കുന്നു എന്ന വിവരങ്ങളാണ്‌ വരുന്നത്. തമിഴുവാട് ഇപ്പോൾ ഭീകരവാദികൾക്ക് വളരാനുള്ള സുരക്ഷിത ഇടം എന്നും പറയുന്നു. പതിറ്റാണ്ടുകളായി കോയമ്പത്തൂരിൽ ഐ എസ് തീവ്രവാദത്തിന്റെ വേരുകൾ.

ഇപ്പോൾ ഇവിടെ മാത്രം 21ഇടത്താണ്‌ റെയ്ഡ് ഉണ്ടായത്. കോയമ്പത്തൂരിൽ ആണ്‌ ഡി എം കെ നേതാവും റെയ്ഡിൽ കുരുങ്ങിയത്. കോയമ്പത്തൂരിൽ കോവൈ അറബിക് കോളേജിലും എൻ ഐ എ റെയ്ഡ് നടത്തി. കോയമ്പത്തൂർ കോർപ്പറേഷനിലെ 82-ാം വാർഡ് കൗൺസിലറായ ഡി.എം.കെ. അംഗത്തിന്റെ വീട്ടിലാണ്‌ ഭീകരവാദ ബന്ധത്തിന്റെ പേരിൽ റെയ്ഡ് നടന്നത്.കോയമ്പത്തൂരിലെ പെരുമാൾ കോവിൽ സ്ട്രീറ്റിലെ എം. മുബഷീറയുടെ വീട്ടിലും റെയ്ഡ് ഉണ്ടായി. ഇവരും ഡി എം കെയുമായി ബന്ധപ്പെട്ട ആളാണ്‌. ഇവരെടു ഭർത്താവിനെ ചോദ്യംചെയ്തു. ഇയാൾ കോവൈ അറബിക് കോളേജിലെ പൂർവവിദ്യാർഥിയാണ്.

കോയമ്പത്തൂരിലും ചെന്നൈയിലും റെയ്ഡ് തുടരുകയാണ്. മേഖലകളിൽ ഐഎസിന്‌റെ സിറിയ, ഇറാഖ് കേന്ദ്രീകരിച്ച് നടത്തുന്ന പരിശീലന കേന്ദ്രങ്ങളുണ്ടെന്നായിരുന്നു കണ്ടെത്തൽ.ഐഎസ്‌ഐഎസ് തൃശൂർ മൊഡ്യൂൾ കേസിലെ പ്രതിയായ സെയ്ദ് നബീൽ അഹമ്മദിനെ ചോദ്യം ചെയ്തതിൽ നിന്നാണ് റെയ്ഡ് നടത്താനുള്ള നീക്കം. ഭീകരസംഘടന ഒളിപ്പിച്ചുവച്ച സ്‌ഫോടക വസ്തുക്കളുടെ ശേഖരം കണ്ടെത്തുകയാണ് ലക്ഷ്യം. കൂടാതെ പുതിയ ഐഎസ് ഗ്രൂപ്പ് രൂപീകരിക്കാനായി ശ്രമം നടക്കുന്നുണ്ടെന്ന വിവരവും എൻഐഎയ്‌ക്ക് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പുതിയ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്.