റേച്ചല്‍ മാണിയുടെ മധുരംവെപ്പ് ചടങ്ങില്‍ താരമായി നില ബേബി, ചിത്രങ്ങള്‍ വൈറല്‍

മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരകയും മുന്‍ ബിഗ്‌ബോസ് താരവുമാണ് പേളി മാണി. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് നടി. താരം പങ്കുവെയ്ക്കുന്ന പുതിയ ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളുമൊക്കെ വളരെ പെട്ടെന്ന് വൈറലായി മാറാറുണ്ട്. അടുത്തിടെയാണ് പേളിയുടെ സഹോദരി റേച്ചലിന്റെ വിവാഹം നടന്നത്. ഇപ്പോള്‍ അനുജത്തിയുടെ വിവാഹത്തിന്റെ മധുരം വെപ്പ് ചടങ്ങിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് പേളി.

പേളി-ശ്രീനിഷ് ദമ്പതികളുടെ മകള്‍ നിലയാണ് ഇപ്പോള്‍ കുടുംബത്തിലെ താരം. പേളിയെപ്പോലെ തന്നെ നിലയുടെ അമ്മ സ്ഥാനമാണ് റേച്ചലിനുമുള്ളത്. മേമയും നിലയും ഒരുമിച്ചുള്ള ക്യൂട്ട് ചിത്രം വന്‍ ഹിറ്റായിരിക്കുകയാണ്. കുടുംബത്തിലെ കലാകാരന്മാരൊക്കെ ചേര്‍ന്ന് പല കലാപരിപാടികളും നടത്തി.

എന്റെ ജീവിതത്തിലെ ഹീറോസാണ് ഇവര്‍, ശ്രിനിഷും മാണി പോളും ഒരുമിച്ചുള്ള ഫോട്ടോയുടെ ക്യാപ്ഷന്‍ ഇങ്ങനെയായിരുന്നു. വാവച്ചിയുടെ ബിഗ് ഡേയില്‍ ഞങ്ങളൊക്കെ എത്ര സന്തോഷിച്ചുവെന്നുള്ളത് ഈ ചിത്രങ്ങള്‍ കണ്ടാല്‍ മനസ്സിലാവുമെന്നും പേളി മാണി കുറിച്ചിട്ടുണ്ട്.

ഫോട്ടോഗ്രാഫറായ റൂബെന്‍ ബിജി തോമസാണ് റേച്ചലിനെ വിവാഹം ചെയ്തത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വളരെ ചെറിയ രീതിയിലാണ് വിവാഹം നടത്തിയത്.അനിയത്തിയുടെ വിവാഹദിനത്തെ പറ്റി പേളി പങ്കുവെച്ച വാക്കുകള്‍ വൈറല്‍ ആിരുന്നു. റേച്ചലിന്റെ വിവാഹചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് പേളിയുടെ വാക്കുകള്‍,

ഞാന്‍ കണ്ടതില്‍ വെച്ചേറ്റവും സുന്ദരിയായ മണവാട്ടിയാണ് അവളെന്ന് പേളി.നിങ്ങള്‍ക്കൊരു സഹോദരിയുണ്ടെങ്കില്‍ ഞാന്‍ എന്താണ് സംസാരിക്കുന്നതെന്ന് മനസിലാകും ഈ ദിവസം എന്നെന്നേക്കുമായി സ്‌പെഷ്യലാണ്. അന്ന് അതിമനോഹരമായി അവളെ കണ്ടപ്പോള്‍ എന്റെ കണ്ണുകള്‍ സന്തോഷം കൊണ്ട് നിറഞ്ഞുതുളുമ്പി.അന്നത്തെ ദിവസം അവള്‍ എങ്ങനെയാകും കാണാന്‍ എന്നുള്ളതിനെ കുറിച്ച് ഒരുപാട് സ്വപ്നങ്ങള്‍ എനിക്കുണ്ടായിരുന്നു. അവളെ നേരിട്ടുകണ്ടപ്പോള്‍ എന്റെ കണ്ണുകളില്‍ സന്തോഷാശ്രുക്കള്‍ കൊണ്ട് തുളുമ്പിയെന്ന് പേളി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. പേളിയുടെ വാക്കുകള്‍ ഇതിനോടകം തന്നെ വൈറലായിമാറി