സ്ഥാനാർഥി എന്നാൽ ഇളിച്ചു കാണിച്ചു വടിച്ചു സംസാരിച്ചു ആളുകളെ പറ്റിക്കാനുള്ള അഭിനയ മേട ആണെന്ന നൂറ്റാണ്ടുകളുടെ ശീലമാണ് മാറുന്നത്- നിഷ പി

തൃശൂർ മണ്ഡലത്തിൽ സജീവമായി തന്നെ സുരേഷ് ഗോപിയുണ്ട്. കഴിഞ്ഞ ദിവസം വെള്ളിക്കുളങ്ങരയിലെ സന്ദര്‍ശനത്തില്‍ ആള്‍ കുറഞ്ഞതില്‍ പ്രവര്‍ത്തരോട് ക്ഷോഭിച്ച സുരേഷ് ഗോപിയുടെ വീഡിയോ ഏറെ വൈറലായിരുന്നു. പിന്നാലെ ഇപ്പോഴിതാ വയസ്സായ ഒരു അമ്മയ്ക്ക് എല്ലാ മാസവും പെൻഷൻ താൻ കൊടുക്കും എന്ന് പ്രഖ്യാപിക്കുന്ന നടന്റെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. എന്റെ പൊന്നുമോനെ നീ വിജയിക്കും എന്ന് പറയുന്ന അമ്മൂമ്മയും, ആളുകളോട് വോട്ട് തേടുന്ന സുരേഷ് ഗോപിയും ആണ് സ്‌ക്രീനിൽ നിറയുന്നത്. എന്നാൽ പയ്യെ പയ്യെ അമ്മൂമ്മയ്ക്ക് സുരേഷ് ഗോപിയോട് ഉള്ള ആരാധനയാണ് വീഡിയോയിൽ നിറയുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് നിഷ പി തന്റെ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പ് ഇങ്ങനെയാണ്. പ്രചരണ സ്ഥലത്ത് കാത്ത് നിന്ന അമ്മൂമ്മക്ക് പെൻഷൻ കിട്ടാത്ത പരാതി ആയിരുന്നു പറയാനുണ്ടായത് മരുന്നും അന്നവും മടങ്ങുന്ന സങ്കടവും…അമ്മക്ക് ഇനി ഈ സർക്കാർ പെൻഷൻ തരുന്ന വരെ ഞാനുണ്ട് പൈസ എത്തും പേടിക്കണ്ട…

സ്ഥാനാർഥി എന്നാൽ ഇളിച്ചു കാണിച്ചു വടിച്ചു സംസാരിച്ചു ആളുകളെ പറ്റിക്കാനുള്ള അഭിനയ മേട ആണെന്ന നൂറ്റാണ്ടുകളുടെ ശീലമാണ് മാറുന്നത്..പ്രവർത്തിച്ചു കൊണ്ടാണ് വാക്ക് കൊടുക്കുന്നത്…സത്യത്തിൽ പ്രചരണ രംഗത്ത് ഇപ്പോ സുരേഷ് ഗോപി മാത്രമെ ഉള്ളൂ പോസിറ്റീവ് അടിക്കാൻ സന്ഘികളും, അവിടന്ന് നെഗറ്റീവ് ചുരണ്ടാൻ ബാക്കി എല്ലാ പട്ടി പാറ്റ പഴുതാരകളും .നന്നിയുണ്ട് ചേട്ടന്മാരെ നന്നിയുണ്ട് കൊഴുക്കട്ടെ അങ്ങട്ട് .എന്നാണ് നിഷ പി തന്റെ ഫേസ്ബുക്കിൽ കുറിച്ചത് .