ആളുകള്‍ എന്ത് പറഞ്ഞാലും സൈബര്‍ അറ്റാക്ക് ഉണ്ടായാലും, കേരളമാണ് എന്‍റെ സ്വർഗം – നടി നവ്യ നായര്‍

എന്നെ കുറിച്ച് ആളുകള്‍ എന്ത് പറഞ്ഞാലും സൈബര്‍ അറ്റാക്ക് നടത്തിയാലും വ്യക്തിപരമായി കേരളമാണ് എന്‍റെ സ്വര്‍ഗമെന്ന് നടി നവ്യ നായര്‍. കേരളത്തിലെ കുത്തിതിരിപ്പും കുണ്ടും കുഴിയും എനിക്ക് ഭയങ്കര ഇഷ്ടമാണെന്ന് നവ്യ പറയുന്നു. പട്ടണത്തില്‍ സുന്ദരന്‍ എന്ന സിനിമയില്‍ ദിലീപ് പറയുന്നത് പോലെ ‘ഇവിടുത്തെ ഈ കുത്തിതിരിപ്പും കുണ്ടും കുഴിയും എനിക്ക് ഭയങ്കര ഇഷ്ടമാണ്’ എന്നായിരുന്നു നടിയുടെ പ്രതികരണം. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ആണ് നവ്യ ഇങ്ങനെ പറഞ്ഞത്.

കേരളത്തിലെ ട്രാഫിക്കും, വൃത്തിയില്ലായ്മയും കൊതുകു കടിയുമെല്ലാം തനിക്കൊരു വികാരമാണ്. എല്ലാവര്‍ക്കും അങ്ങനെയാണോ എന്നറിയില്ല. എന്റെ ബന്ധുക്കളില്‍ പലരും യുകെയിലൊക്കെ പോയി അവിടെ സെറ്റില്‍ ചെയ്തു. നമ്മള്‍ ഇടയ്ക്ക് അവധിക്ക് വിദേശത്ത് പോകുന്നത് പോലെയാണ് അവര്‍ കേരളത്തിലേക്ക് പോകുന്നത്. ബോംബെയില്‍ താമസിക്കുമ്പോഴും എനിക്ക് കേരളത്തിലേക്ക് മടങ്ങി വരണമെന്നാണ് തോന്നാറുള്ളത് – നവ്യ പറഞ്ഞു.

യുകെയിലെ ജീവിതം സുഖമാണെന്നാണ് ബന്ധുക്കൾ പറയാറുള്ളത്. ലൈഫ് സ്റ്റൈലിന് അനുയോജ്യമായ ഫേസിലിറ്റികളും അന്തരീക്ഷവുമാണ് അവിടെയുള്ളത്. പക്ഷെ എനിക്ക് കേരളത്തില്‍ താമസിക്കാനാണ് ഇഷ്ടം – നവ്യ പറഞ്ഞു. നമ്മളെ കുറിച്ച് ആളുകള്‍ എന്ത് പറഞ്ഞാലും സൈബര്‍ അറ്റാക്ക് നടത്തിയാലും വ്യക്തിപരമായി കേരളമാണ് എന്‍റെ സ്വർഗ്ഗമെന്നും നവ്യ പറയുകയുണ്ടായി.