ഈ ദിവസം വര്‍ഷങ്ങളോളം ഓര്‍ത്തുവെക്കും, ഉറപ്പ്- കൃത്യത്തിനു മുമ്പ് പ്രതിയുടെ സ്റ്റാറ്റ്സ്

കണ്ണൂര്‍ : കണ്ണൂര്‍ കടവത്തൂരിനടുത്ത് മുക്കില്‍ പീടികയില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ പാറാല്‍ മന്‍സൂറിന്റെ കൊലപാതകത്തിന് പിന്നാലെ സിപിഐ (എം) നേതാവ് പി. ജയരാജന്റെ മകൻ ജെയിൻ രാജ് തന്റെ ഫെയ്സ്ബുക്ക് വിവരിച്ചത് പോസ്റ്റ് ചര്‍ച്ചയാവുന്നു. ‘ഇരന്നുവാങ്ങുന്നത് ശീലമായിപ്പോയി’ എന്ന ഒറ്റവരി മാത്രമാണ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിട്ടുള്ളത്.

ഇതിന് മുമ്പ് പങ്കുവെച്ച പോസ്റ്റില്‍, പുല്ലൂക്കരയില്‍ ഇന്നലെ നടന്നത് എന്ന അടിക്കുറിപ്പോടെ, ലീഗ് അക്രമത്തില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റ വാര്‍ത്ത കൊടുത്തിട്ടുണ്ട്. ഈ വാര്‍ത്തയുടെ പത്രകട്ടിങ് സഹിതമാണ് പോസ്റ്റ് ചെയ്തിട്ടുള്ളത്.

വോട്ടെടുപ്പ് അവസാനിച്ചതിന് പിന്നാലെയാണ് കൂത്തുപറമ്ബ് പുല്ലൂക്കരയില്‍ പാറാല്‍ മന്‍സൂറിന് നേര്‍ക്ക് ആക്രമണം ഉണ്ടായത്. സഹോദരന്‍ മുഹസിനും വെട്ടേറ്റിരുന്നു. ചൊവ്വാഴ്ച രാത്രി എട്ടരയോടെ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം വീട്ടില്‍ അതിക്രമിച്ച്‌ കയറിയ സംഘം ഇരുവരേയും വെട്ടുകയായിരുന്നു. അക്രമത്തിന് പിന്നില്‍ സിപിഎം ആണെന്ന് മുസ്ലിം ലീഗ് ആരോപിച്ചിരുന്നു.

പേരു ചോദിച്ച് ഉറപ്പ് വരുത്തി, എന്നിട്ട് എന്റെ കണ്മുന്നിലിട്ട് അവനെ വെട്ടി..ഹൃദയം തകരുന്ന പിതാവിന്റെ വാക്കുകൾ

എന്റെ മകനേ എന്റെ കണ്മുന്നിലിട്ടാണ്‌ വെട്ടി കൊലപ്പെടുത്തിയത് എന്ന് കണ്ണൂർ പാനൂരിൽ കൊലപ്പെട്ട ലീഗ് പ്രവർത്തകൻ മൻസൂറിന്റെ പിതാവ് മുസ്തഫ .കഴിഞ്ഞ രാത്രി രാത്രി എട്ടുമണിയോടെയാണ് ആക്രമണം നടന്നത്. രാഷ്റ്റ്രീയ തിമിരം ബാധിച്ച കേരളത്തിൽ ലോക മനസാക്ഷിയേ പോലും ഞെട്ടിപ്പിക്കുന്ന മഹാ ക്രൂരതകളാണ്‌. മന്ത്രിമാരേയും എം.എൽ എ മാരേയും തിരഞ്ഞെടുക്കാൻ ജനം തെരുവിൽ വെട്ടി അറവ് മാടുകളേ പോലെ കൊല്ലപെടുകയാണ്‌.

ആരു കേരളം ഭരിച്ചാലും കണ്ണൂർ പാനൂരിൽ സി.പി.എം പ്രവർത്തകരാൽ കൊല ചെയ്യപ്പെട്ടു എന്നാരോപിക്കുന്ന മൻസൂറിന്റെ രക്തത്തിൽ ചവിട്ടി ആയിരിക്കും. മകനെ വെട്ടിൽ പിളർക്കുന്ന കണ്ടു നില്ക്കേണ്ടിവരുന്ന നിസഹായനായ ആ പിതാവിന്റെ കണ്ണുകളിൽ നിന്നും ആ കാഴ്ച്ച ഒരുകാലത്തും കായില്ല. ഇതിനിടെ നടന്നത് രാഷ്ട്രീയ കൊലപാതകം അല്ലെന്ന് പറഞ്ഞ് എൽ ഡി എഫ് കൺ വീനർ എത്തി പതിവു പോലെ കൈക കഴുകൽ നടത്തി എങ്കിലും പോലീസ് പറയുന്നത് രാഷ്ട്രീയ കൊലപാതകം എന്നാണ്‌.രാഷ്ട്രീയ പകയെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ ആർ.ഇളങ്കോ വ്യ്ക്തമാക്കി.

കൊല്ലപ്പെട്ട മൻസൂറിന്റെ പിതാവ് മുസ്തഫ പറയുന്നത് ഇങ്ങിനെ..പേരു ചോദിച്ച് ഉറപ്പാക്കിയശേഷമാണ് എന്റെ മകനേ വെട്ടിയത്. . യാതൊരു പ്രകോപനവുമില്ലാതെയാണ് മകനെ ആക്രമിച്ചത്. മൻസൂര്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തകനല്ല. താനൊരു സിപിഎം അനുഭാവിയാണ്. ബോംബേറില്‍ തന്റെ കാലിനും സാരമായി പരുക്കേറ്റെന്നും മുസ്തഫ പറഞ്ഞു. അതേസമയം, അക്രമികള്‍ ഉപയോഗിച്ച നാല് ബൈക്കുകൾ പൊലീസിന്റെ കസ്റ്റഡിയിലെടുത്തു. സംഭവസ്ഥലത്തുനിന്ന് വാളും കണ്ടെടുത്തു.

കൊലപാതകത്തില്‍ കലാശിച്ചത് ഓപ്പണ്‍വോട്ട് സംബന്ധിച്ച തര്‍ക്കം.

തിരഞ്ഞെടുപ്പ് ദിവസം പ്രദേശത്തെ 149,150 നമ്പര്‍ പോളിങ് ബൂത്തുകളില്‍ ഓപ്പണ്‍ വോട്ട് സംബന്ധിച്ച് ലീഗ്-സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. ഓപ്പണ്‍ വോട്ട് ചെയ്യാന്‍ ആളുകളെ വാഹനത്തില്‍ കൊണ്ടുവരുന്നത് സംബന്ധിച്ചായിരുന്നു പ്രശ്‌നം. ഇത് ചെറിയരീതിയിലുള്ള സംഘര്‍ഷത്തിനും വഴിവെച്ചു.

കസ്റ്റഡിയിലുള്ള സി.പി.എം. പ്രവര്‍ത്തകന്‍ അക്രമം നടക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് വാട്‌സാപ്പില്‍ പങ്കുവെച്ച സ്റ്റാറ്റസും പുറത്തുവന്നു. മുസ്ലീംലീഗുകാര്‍ ഈ ദിവസം വര്‍ഷങ്ങളോളം ഓര്‍ത്തുവെക്കും, ഉറപ്പ് എന്നാണ് ഇയാള്‍ വാട്‌സാപ്പില്‍ പങ്കുവെച്ച സ്റ്റാറ്റസ്. സംഭവത്തില്‍ കൂടുതല്‍ പേര്‍ പിടിയിലാകുമെന്നാണ് പോലീസ് നല്‍കുന്നവിവരം.

അതിനിടെ, പാനൂരിലേത് സി.പി.എം. നടത്തിയ ആസൂത്രിത കൊലപാതകമാണെന്ന് ലീഗ് പ്രവര്‍ത്തകനും മന്‍സൂറിന്റെ അയല്‍ക്കാരനുമായ നജാഫ് ആരോപിച്ചു. ‘രാവിലെ ബൂത്തില്‍ ഓപ്പണ്‍വോട്ടിന് സഹായിക്കുന്നവരെ സിപിഎമ്മുകാര്‍ തടയുന്ന സാഹചര്യമുണ്ടായി. സംഘര്‍ഷമുണ്ടാക്കാന്‍ ബോധപൂര്‍വമായ ശ്രമമുണ്ടായി.  വെട്ടേറ്റ മുഹ്‌സിന്‍ ലീഗിന്റെ ബൂത്ത് ഏജന്റായിരുന്നു. രാവിലത്തെ പ്രശ്‌നം പോലീസിനെ അറിയിച്ചു. പിന്നീട് പ്രശ്‌നം അവസാനിച്ചെങ്കിലും ഉച്ചയോടെ സിപിഎം, ഡി.വൈ.എഫ്.ഐ. പ്രാദേശിക നേതാവിന്റെ ഭീഷണി സ്റ്റാറ്റസ് വാട്‌സാപ്പിലൂടെ പുറത്തുവന്നു. ഇക്കാര്യം പോലീസിനെ അറിയിച്ചെങ്കിലും പോലീസ് ഗൗരവമായി എടുത്തില്ല. രാത്രിയോടെയാണ് വീടിന് മുന്നില്‍വെച്ച് മന്‍സൂറിന് നേരേ ബോംബെറിഞ്ഞ ശേഷം വെട്ടിപരിക്കേല്‍പ്പിച്ചത്. സഹോദരന്‍ മുഹ്‌സിനും വെട്ടേറ്റു. ബോംബേറില്‍ വീട്ടിലുണ്ടായിരുന്ന സ്ത്രീകളടക്കം ചിതറിയോടി.