അച്ഛന്റെ ഷർട്ടും അമ്മയുടെ ജിമിക്കിയും, സ്റ്റൈലിഷ് ലുക്കിൽ പ്രാർഥന, ഫോട്ടോ വൈറൽ

മലയാള സിനിമയിൽ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ആരാധകർക്ക് പ്രിയങ്കരനായി മാറിയ താരമാണ് ഇന്ദ്രജിത്ത്.ഭാര്യ പൂർണ്ണിമയും പ്രേക്ഷകർക്ക് പ്രീയപ്പെട്ടതാണ്.ഏറെ നാളത്തെ പ്രണയത്തിന് ശേഷം ഇരുവരും 2002 ലായിരുന്നു വിവാഹിതരായത്. സോഷ്യൽ മീഡിയയിലും ഈ താരദമ്പതികൾ സജീവമാണ്. ഇവരുടെ മക്കളായ പ്രാർതനയും നക്ഷത്രയും പ്രേക്ഷകർക്ക് പ്രീയപ്പെട്ടവരാണ്.

സോഷ്യൽ മീഡിയയിൽ പ്രാർത്ഥന താരമാണ്. പ്രാർത്ഥനയുടെ പല ഗാനങ്ങളും വൈറലാണ്. പ്രാർത്ഥനയുടെ പാട്ടും ഗിത്താർ വായനയും ഡബ്മാഷും ഒക്കെ വൈറലാണ്. മലയാളം, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ പാട്ടുകൾ പാടിയുളള പ്രാർത്ഥനയുടെ വീഡിയോകൾക്ക് ആരാധകരും നിരവധിയാണ്. അമ്മ പൂർണിമയെ പോലെ തന്നെ ഫാഷനിലും പ്രാർഥനയ്ക്ക് അപാര സെൻസാണ്. കിടിലൻ വസ്ത്രങ്ങളിലുള്ള ചിത്രങ്ങൾ ഇടയ്ക്കിടെ പ്രാർഥന സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ വെറൈറ്റി സ്‌റ്റൈലുമായി എത്തിയിരിക്കുകയാണ് പ്രാർഥന. അച്ഛന്റെ ഷർട്ടും അമ്മയുടെ ജിമിക്കിയും അണിഞ്ഞ സ്‌റ്റൈലിഷ് ലുക്കിലാണ് കുഞ്ഞ് താരത്തെ കാണാനാകുന്നത്.

ഗായിക എന്ന നിലയിലും ശ്രദ്ധേയയാണ് പ്രാർഥന. നിരവധി ചിത്രങ്ങളിൽ പാടിയിട്ടുണ്ട്.മോഹൻലാൽ, ടിയാൻ, കുട്ടൻപിള്ളയുടെ ശിവരാത്രി, ഹെലെൻ എന്നീ മലയാളചിത്രങ്ങൾ പ്രാർഥന പാടിയിട്ടുണ്ട്. ബിജോയ് നമ്ബ്യാർ സംവിധാനം ചെയ്ത ‘തായ്ഷി’നു വേണ്ടി ‘രേ ബാവ്രെ’ എന്ന ഗാനം താരപുത്രി ആലപിച്ചിരുന്നു. ഈ ഹിന്ദി ചിത്രത്തിന് ഗോവിന്ദ് വസന്തയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.