ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ ചോദ്യപേപ്പര്‍ മാറി നല്‍കി, കുട്ടികളെ വീണ്ടും പരീക്ഷയെഴുതിച്ച് അധ്യാപകര്‍

മലപ്പുറം. താനൂരില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന്റെ പരീക്ഷയില്‍ ചോദ്യപേപ്പര്‍ മാറി നല്‍കി. ഓള്‍ഡ് സ്‌കീം പരീക്ഷ പേപ്പര്‍ ന്യൂ സ്‌കീമില്‍ പരീക്ഷയെഴുതുന്ന കുട്ടികള്‍ക്കാണ് മാറി നല്‍കിയത്. താനൂര്‍ ദേവധാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം.

അതേസമയം ചോദ്യപേപ്പര്‍ മാറി നല്‍കിയ കുട്ടികളെ വീണ്ടും പരീക്ഷ എഴുതിച്ചു. വ്യാഴാഴ്ച നടന്ന ഹയര്‍ സെക്കന്‍ഡറി വിഭാഗം കണക്ക് പരീക്ഷയുടെ ചോദ്യം പേപ്പറാണ് മാറി നല്‍കിയത്. പരീക്ഷ പൂര്‍ത്തിയാക്കിയ ശേഷമാണ് ചോദ്യപേപ്പര്‍ മാറി നല്‍കിയത്.

ഉടന്‍ തന്നെ അധ്യാപകര്‍ കുട്ടികളെ തിരിച്ച് വിളിച്ച് രണ്ടാമതും പരീക്ഷയെഴുതിക്കുകയായിരുന്നു.