പട്ടാഴി ദേവീക്ഷേത്രത്തിൽ ഉത്സവത്തിനിടെ ഇസ്ലാം മത വിശ്വാസിയെക്കൊണ്ട് ചെഗുവേരയുടെ കൊടി വീശിപ്പിച്ചു ; വർഗീയ കലാപമുണ്ടാക്കാൻ സിപിഎം ശ്രമം

കൊല്ലം . പട്ടാഴി ദേവീക്ഷേത്രത്തിലെ കുംഭത്തിരുവാതിര ഉത്സവത്തിനിടെ ഇസ്ലാം മത വിശ്വാസിയെക്കൊണ്ട് ചെഗുവേരയുടെ കൊടി വീശിപ്പിച്ച് വർഗീയ കലാപമുണ്ടാക്കാൻ സിപിഎം ശ്രമം. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും സിപിഎം പ്രവർത്തകനുമായ അലൻ ഷാഹുലാണ് ചെഗുവേരയുടെ കൊടി വീശിയത് എന്നാണ്‌ വിവരം. ചെഗുവേരയുടെ ചിത്രമുള്ള ചുവപ്പ് കൊടിയാണ് ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ സ്റ്റേജിൽ നിന്ന് വീശിയത്.

ഭക്തജനങ്ങൾ പ്രതിഷേധവുമായെത്തിയപ്പോൾ ഉപദേശക സമിതി പ്രസിഡന്റും സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമായ ബൈജു ചെഗുവേരയുടെ കൊടി വീശുന്നതിന് പിന്തുണ കൊടുക്കുകയാണ് ചെയ്തത്. ജില്ലാ പഞ്ചായത്തംഗം അനന്തു പിള്ളയുടെ നേതൃത്വത്തിലാണ് ഭക്തജനങ്ങളെ ആക്രമിച്ചതെന്ന് പരാതിയുണ്ട്. ക്ഷേത്ര ഭരണ സമിതിയിൽ രാഷ്ട്രീയക്കാർ അംഗമാകുന്നതിനെതിരെ ഹൈക്കോടതിയുടെ വിധി ലംഘിച്ചാണ് ഉപദേശക സമിതിയിൽ രാഷ്ട്രീയക്കാർ തുടരുന്നത്. മതസ്പർദ്ധ ഉണ്ടാക്കാൻ ശ്രമിക്കുന്നതിനെതിരെ നിയമ പരമായി മുന്നോട്ടു പോകാനാണ് ഹിന്ദു സംഘടനകളുടേയും ഭക്തരുടേയും തീരുമാനം.

എന്നാൽ ഉൽസവത്തിനു കാവി കൊടി ഉയർത്തിയതാണ്‌ സി.പി.എം- എൽ.ഡി എഫ്കാരെ പ്രകോപ്പിപ്പിച്ചത്. ഇടത് പക്ഷക്കാരിൽ അന്യ മതക്കാർ വരെ കാവി കൊടി തടയാൻ ക്ഷേത്രത്തിനകത്ത് നിലയുറപ്പിച്ചിരുന്നു. കാവിക്ക് ബദലായി ഇസ്ലാം മത വിശ്വാസിയെക്കൊണ്ട് ചെഗുവേരയുടെ കൊടി വീശിപ്പിച്ച്ത് മനപൂർവ്വം പ്രകോപനവും അക്രമവും ഉണ്ടാക്കാനായിരുന്നു. പരിപാവനമായ ക്ഷേത്രത്തിൽ ഇവരൊക്കെ എങ്ങിനെ കയറി കൂടി എന്നത് ചിന്തിക്കേണ്ടതാണ്.

പരിപാവനമായ ചടങ്ങുകൾ നടക്കുന്നതിനിടെ ക്ഷേത്ര വളപ്പിൽ ക്രിമിനലുകൾ എങ്ങിനെ എത്തി. ആര് എത്തിച്ചു. കേരളത്തിലുടനീളം ക്ഷേത്രോത്സവങ്ങളെ ആക്രമിക്കുകയും പോലീസിനെ കൊണ്ട് കാവി നിറത്തിനെതിരെ കേസെടുപ്പിക്കുകയുമാണ് സിപിഎം ചെയ്യുന്നത്. ക്ഷേത്രത്തിൽ കാവി നിറത്തിന് എന്താണ് അയിത്തമെന്നും ഭക്തർ ചോദ്യമുയർത്തുന്നു. ശ്രീഹനുമാന്റെ ചിത്രമുള്ള കൊടി ക്ഷേത്ര ആചാരങ്ങൾക്ക് എങ്ങനെ വിരുദ്ധമാകുമെന്നും ചോദ്യമുയരുന്നുണ്ട്. ഇതിനെതിരെ മത്സരിക്കാനാണ് സിപിഎം ശ്രമിക്കുന്നത്.

വിശദമായ കർമ്മയുടെ വീഡിയോ സ്റ്റോറി കാണുക