എന്നിൽ വിശ്വസിക്കുന്നതിന് നന്ദിയെന്ന് പേളി, സ്ട്രോങ്ങായി നിൽക്കണമെന്ന് ആരാധകർ

പേളി മാണി ഉൾപ്പെടെയുള്ള കേരളത്തിലെ ഒമ്പത് ടോപ്പ് വ്ലോഗർമാരുടെ വീട്ടിൽ ആദായ നികുതി റെയ്ഡ് നടത്തിയെന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. കോടികളുടെ വാർഷികവരുമാനം ഉണ്ടായിട്ടും ആദായ നികുതി വെട്ടിച്ചു എന്നതിന്റെ പേരിലാണ് റെയ്ഡ് നടന്നത്. കൂട്ടത്തിൽ ഏറ്റവും പ്രശസ്തയായ യൂട്യൂബർ പേളിയാണ്. പലർക്കും ഓഫീസുകൾ ഇല്ലാത്തതിനാൽ അവരുടെ വീടുകളിലാണ് റെയ്ഡ് നടന്നത്. എന്നാൽ റെയ്ഡിനെക്കുറിച്ച് പേളി പ്രതികരിച്ചില്ലെങ്കിലും സോഷ്യൽ മീഡിയയിൽ പങ്കിട്ട പോസ്റ്റ് ശ്രദ്ധേയമാവുകയാണ്.

എല്ലാം നന്നായിരിക്കുന്നു. . എപ്പോഴും എന്നിൽ വിശ്വസിച്ചതിന് നന്ദി . എല്ലാവർക്കും സമാധാനം സ്നേഹം ഒപ്പം സംഗീതവും ആശംസിക്കുന്നു- പേളി ഏറ്റവും ഒടുവിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു. അതേസമയം അസൂയ മൂത്ത കുറച്ചാളുകൾ തകർക്കാൻ നോക്കും തളരരുത്. സ്ട്രോങ്ങ് ആയി തന്നെ നിൽക്കണം. ഞങ്ങൾക്ക് അറിയാം പേളിയെ സന്തോഷമായിരിക്കൂ എന്നൊക്കെയാണ് ആരാധകർ കമന്റുകൾ പങ്കിടുന്നത്.

മലയാള ടെലിവിഷൻ, സോഷ്യൽ മീഡിയ സെലിബ്രിറ്റിയിൽ മുൻപന്തിയിൽ നിൽക്കുന്ന താരമാണ് സെലിബ്രിറ്റി. 3.7M followers ആണ് പേളിക്ക് ഇൻസ്റ്റയിൽ ഉള്ളത്. വീഡിയോ ജോക്കി ആയി കരിയർ തുടങ്ങിയ താരത്തിന്റെ വളർച്ച അസൂയാവഹമാണ്. ബിഗ് ബോസിന്റെ ആദ്യ സീസണിൽ 100 ദിവസം പൂർത്തിയാക്കിയ ഏക വനിതാ മത്സരാർത്ഥിയായിരുന്നു പേളി മാണി.

ശ്രീനിഷുമായുള്ള വിവാഹ ശേഷം പേളി സിനിമാ രംഗത്തും സജീവമാകുകയായിരുന്നു. ടെലിവിഷൻ പ്രോഗ്രാമിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ പേളി 2020ൽ ‘ലുഡോ’യിലൂടെ ബോളിവുഡിലെത്തി. മികച്ച അഭിപ്രായമായിരുന്നു ഹിന്ദി ചിത്രത്തിലൂടെ പേളിക്ക് ലഭിച്ചത്. അജിത്ത് നായകനാകുന്ന ചിത്രം ‘വലിമൈ’യാണ് പേളി അഭിനയിച്ചതായി ഇനി പ്രദർശനത്തിനെത്താനുള്ളത്.