മാസം 2500 രൂപ തൊഴിലില്ലായ്മ വേതനം ; നിര്‍ണായക പ്രഖ്യാപനവുമായി ഛത്തീസ്ഗഢ് സര്‍ക്കാര്‍

റായ്പുര്‍: തൊഴിലില്ലാത്ത യുവാക്കള്‍ക്ക് മാസം 2500 രൂപ തൊഴിലില്ലായ്മ വേതനം പ്രഖ്യാപിച്ച് ഛത്തീസ്ഗഢ് സര്‍ക്കാര്‍. 18-മുതല്‍ 35 വയസ് വരെ പ്രായമുള്ള തൊഴിലില്ലാത്ത യുവജനങ്ങള്‍ക്ക്‌ പ്രതിമാസം 2500 രൂപ നൽകാനാണ് തീരുമാനം.

സംസ്ഥാന നിയമസഭയില്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഘേല്‍ അവതരിപ്പിച്ച ബജറ്റിലാണ് നിര്‍ണായക പ്രഖ്യാപനമുള്ളത്. 2.5 ലക്ഷം രൂപയിലും താഴെവാര്‍ഷിക വരുമാനമുള്ള കുടുംബത്തിലെ യുവാക്കള്‍കാകും തൊഴിലില്ലായ്മ വേതനത്തിന് അർഹത ഉണ്ടാകുക.

ഇതിനോടൊപ്പം അങ്കണവാടി വര്‍ക്കര്‍മാരുടെ പ്രതിമാസ ഓണറേറിയും 6500 രൂപയില്‍ നിന്ന് പതിനായിരം രൂപയാക്കി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്.