പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ, ആലത്തൂരിലും ആറ്റിങ്ങലിലുമെത്തും

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ആലത്തൂർ മണ്ഡലത്തിലും ആറ്റിങ്ങൽ മണ്ഡലത്തിലും തെര‍ഞ്ഞെടുപ്പ് പ്രചാരണം നടത്തും. രാവിലെ പ്രധാനമന്ത്രി ആലത്തൂർ മണ്ഡലത്തിൽ ഉൾപ്പെടുന്ന കുന്ദംകുളത്തേക്കാണ് ആദ്യം തിരിക്കുക. 11 മണിക്കാണ് ഇവിടെ പരിപാടി നിശ്ചയിച്ചിരിക്കുന്നത്. ഇതിനു ശേഷം ആറ്റിങ്ങൽ മണ്ഡലത്തിലെ കാട്ടാക്കടയിൽ സംഘടിപ്പിക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാനായി തിരിക്കും.

ഇന്നലെ രാത്രിയിൽ ഹെലികോപ്റ്ററിൽ കൊച്ചി നാവികസേനാ താവളത്തിലാണ് പ്രധാനമന്ത്രി എത്തിയത്. ഇവിടെനിന്ന് റോഡുമാർഗ്ഗം എറണാകുളം ഗസ്റ്റ് ഹൗസിൽ എത്തി. കുന്ദംകുളത്ത് മോദി റോഡ് ഷോ നടത്തുന്നുണ്ട്. തൃശ്ശൂർ മണ്ഡലത്തോട് ചേർന്നാണ് ആലത്തൂർ മണ്ഡലം സ്ഥിതി ചെയ്യുന്നത്. റോഡ് ഷോയിൽ ആരെല്ലാം പങ്കെടുക്കുമെന്ന് വ്യക്തമായിട്ടില്ല.

കാട്ടാക്കട ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിലെ പ്രചാരണ പരിപാടിയിൽ പങ്കെടുത്ത ശേഷം ഉച്ചയോടെ കൊച്ചിയിലേക്ക് പോകും. വൈകിട്ടോടെ ഡൽഹിയിലേക്ക് മടങ്ങും.