ജനക്കൂട്ടത്തെ ഭയന്നോടിയ ബസ് ഡ്രൈവർ ട്രെയിൻ തട്ടി മരിച്ച സംഭത്തിൽ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്ത് പോലീസ്

കണ്ണൂര്‍. ജനക്കൂട്ടത്തെ ഭയന്നോടിയ ബസ് ഡ്രൈവര്‍ ട്രെയിന്‍ തട്ടി മരിച്ച സംഭവത്തില്‍ പോലീസ് മൂന്ന് കേസുകള്‍ രജിസ്ട്രര്‍ ചെയ്തു. ന്യൂമാഹി പോലീസാണ് കേസുകള്‍ രജിസ്ട്രര്‍ ചെയ്തത്. സ്വകാര്യ ബസ് തട്ടി യാത്രക്കാരന് പരുക്കേറ്റതിനെ തുടര്‍ന്ന് ഭയന്നോടിയ ഡ്രൈവറാണ് ട്രെയിന്‍ തട്ടി മരിച്ചത്. ഡ്രൈവറെ പിന്തുടര്‍ന്ന് മര്‍ദ്ദിച്ചവര്‍ക്കെതിരെ പോലീസ് കേസെടുത്തു.

പന്ന്യന്നൂര്‍ സ്വദേശി ജീജിത്താണ് മരിച്ചത്. ജിജിത്ത് ഓടാന്‍ കാരണം ഒരു സംഘം മര്‍ദ്ദിച്ചതാണെന്ന് ആരോപിച്ച് ജീജിത്തിന്റെ ബന്ധവും സുഹൃത്തുക്കളും പോലീസില്‍ പരാതി നല്‍കിയിരുന്നു. അതേസമയം പോലീസ് മൂന്ന് കേസുകളെടുത്തു. ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ കണ്ടാല്‍ അറിയാവുന്ന നാല് പേര്‍ക്കെതിരെ പോലീസ് കേസെടുത്തത്.