പോലീസ് സ്‌റ്റേഷനിലെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ സിവിൽ ഓഫീസരുടെ ആത്മഹത്യാ ഭീഷണി, മേലുദ്യോഗസ്ഥരിൽ നിന്നും മാനസിക പീഡനം

പത്തനംതിട്ട : പോലീസ് സ്‌റ്റേഷനിലെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ആത്മഹത്യാ ഭീഷണി സന്ദേശം അയച്ച് സിവിൽ ഓഫീസർ. എസ്എച്ചഒയും റൈറ്ററും മാനസികമായി പീഡിപ്പിക്കുന്നുവെന്ന സിവിൽ ഓഫീസറിന്റെ സന്ദേശമാണ് പുറത്തുവന്നത്. പത്തനംതിട്ട കൊടുമൺ പോലീസ് സ്‌റ്റേഷനിലാണ് സംഭവം.
എസ്എച്ച്ഒയുടെയും റൈറ്ററുടെയും ഭാഗത്തു നിന്നും നിരന്തരമായി മാനസിക പീഡനങ്ങൾ താൻ ഏറ്റുവാങ്ങുന്നുണ്ടെന്നായിരുന്നു സിവിൽ ഓഫീസറുടെ സന്ദേശത്തിൽ പറയുന്നത്.

ഇന്നലെയാണ് പോലീസ് സ്‌റ്റേഷനിലെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ സന്ദേശം വന്നത്. സ്‌റ്റേഷന് പുറത്തുള്ള ജോലികളും ഉദ്യോഗസ്ഥർ ചെയ്യിപ്പിക്കുന്നുണ്ടെന്നും ഇതിനിടെയിൽ അസുഖ ബാധിതനായപ്പോൾ ആശുപത്രി വരെ പോയത് ലീവായി ഉദ്യോഗസ്ഥർ രേഖപ്പെടുത്തിഎന്നും ഉദ്യോഗസ്ഥ പരാതിപ്പെടുന്നു.
താൻ നിരന്തര പീഡനത്തിന് ഇരയായിരുന്നതായി സന്ദേശത്തിൽ പറയുന്നുണ്ട്.

താൻ ആത്മഹത്യ ചെയ്യനാൻ പോവുകയാണെന്നും ഇതിന്റെ ഉത്തരവാദി എസ്എച്ച്ഒയും റൈറ്ററുമായിരിക്കുമെന്നും സിവിൽ ഓഫീസർ ആത്മഹത്യാ ഭീഷണിയിൽ പറഞ്ഞു. ഇതിന് ശേഷം ഫോൺ സ്വിച്ച്ഓഫ് ആക്കുകയായിരുന്നു. ശേഷം ടവർ ലൊക്കേഷൻ പരിശോധിച്ച് വീട്ടിലെത്തിയ ഉദ്യോഗസ്ഥർ ഉദ്യോഗസ്ഥനെ ആത്മഹത്യാ ശ്രമത്തിൽ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു.