രാഷ്ട്രീയ നേതൃത്വം ഗാല്‍വാന്‍ സംഘര്‍ഷകാലത്ത് വേണ്ട രീതിയില്‍ ഉത്തരവ് നല്‍കിയില്ല, എംഎം നരവനെയുടെ പുസ്തകം വിവാദത്തില്‍

ന്യൂഡല്‍ഹി. മുന്‍ കരസേന മേധാവി ജനറല്‍ എംഎം നരവനെയുടെ പുസ്തകം തടഞ്ഞുവെച്ചു. 2020 ലെ ഗാല്‍വാന്‍ സംഘര്‍ഷകാലത്ത് രാഷ്ട്രീയ നേതൃത്വം വേണ്ട രീതിയില്‍ ഉത്തരവ് നല്‍കിയില്ലെന്നും സൈന്യത്തിന് ഇഷ്ടമുള്ളത് ചെയ്യാന്‍ നിര്‍ദേശിച്ച് കയ്യൊഴിയുകയായിരുന്നു എന്നും പുസ്തകത്തില്‍ പറയുന്നതായിട്ടാണ് വിവരം.

അഗ്നിപഥ് റിക്രൂട്ടിങ് സംബന്ധിച്ച് വേണ്ടത്ര ചര്‍ച്ചകള്‍ നടത്തിയില്ലെന്നും ആരോപണമുണ്ട്. അതേസമയം പുസ്തകം പരിശോധനയ്ക്ക് വിധേയമാക്കാന്‍ രാജ്യരക്ഷാവകുപ്പ് ആവശ്യപ്പെട്ടു. പരിശോധന തീരുംവരെ പ്രസിദ്ധീകരണം വിലക്കി. സൈനികര്‍ക്ക് വിരമിച്ച ശേഷം പുസ്തകം പ്രസിദ്ധീകരിക്കുന്നതില്‍ വിലക്കില്ലെങ്കിലും ഇന്റലിജന്‍സ്, സുരക്ഷാകാര്യങ്ങള്‍ എന്നിവ സംബന്ധിച്ച കാര്യങ്ങള്‍ എഴുതുന്നതില്‍ പരിമിതികളുണ്ട്.

ഇത്തരം കാര്യങ്ങള്‍ സംഭവിച്ചാല്‍ ഗ്രന്ഥകാരനെ വിളിച്ച് പ്രശ്‌നം പരിഹരിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ജനറല്‍ ചിലകാര്യങ്ങള്‍ വെളിപ്പെടുത്തി കഴിഞ്ഞു. നരവനയുടെ പുസ്തകത്തില്‍ രഹസ്യങ്ങള്‍ ഒന്നും വെളുപ്പെടുത്തിയിട്ടില്ലെന്നും പരിശോധനയ്ക്ക് ശേഷം ഉടന്‍ പ്രസിദ്ധീകരിക്കും എന്നുമാണ് അദ്ദേഹത്തോട് അടുപ്പമുള്ളവര്‍ പറയുന്നത്.