പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറിയെ പോലീസ് എന്‍ഐഎയ്ക്ക് കൈമാറി

കൊല്ലം. പോപ്പൂലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്തറിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു. പോപ്പുലര്‍ ഫ്രണ്ടിന് ബന്ധമുള്ള കരുനാഗപ്പള്ളി പുതിയകാവിലെ സ്ഥാപനത്തില്‍ ന്നുന്നും രാവിലെ പോലീസ് ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പിന്നീട് കൊല്ലം പോലീസ് ക്ലബ്ബില്‍ എത്തിച്ച അബ്ദുല്‍ സത്തറിനെ എന്‍ഐഎയ്ക്ക് കൈമാറി.

എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസിലെ മൂന്നാം പ്രതിയായ ഇയാള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത ശേഷം ഒളിവില്‍ പോകുകയായിരുന്നു. രാജ്യവിടാതിരിക്കുവാന്‍ ജാഗ്രത നിര്‍ദേശം നല്‍കിയിരുന്നു. ഇന്ന് രാവിലെ മാധ്യമങ്ങളോട് സംസാരിച്ചതിന് പിന്നാലെ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചത് അന്യായമാണെന്നും കോടതിയെ സമീപിക്കുമെന്നും അബ്ദുല്‍ സത്തര്‍ പറഞ്ഞിരുന്നു. ഹര്‍ത്താലുമായി ബന്ധപ്പെട്ട് കേരളത്തില്‍ 233 പേര്‍ പിടിയിലായി. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 2042 ആയി.

അതേസമയം കേന്ദ്രസര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച് പോപ്പുലര്‍ ഫ്രണ്ട് ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍. കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ നിരോധന ഉത്തരവില്‍ കോളേജ് അധ്യാപകന്റെ കൈവെട്ടിയതും, അഭിമന്യൂ, നന്ദു, സഞ്ജിത്ത് എന്നിവരുടെ കൊലപാതകങ്ങളും പരാമര്‍ശിക്കുന്നുണ്ട്. നിരോധനം ഒരു വര്‍ഷം മുമ്പ് വന്നിരുന്നുവെങ്കില്‍ തനിക്ക് തന്റെ മകനെ നഷ്ടപ്പെടില്ലായിരുന്നുവെന്ന് സഞ്ജിത്തിന്റെ അമ്മ സുനിത പറഞ്ഞു.

പോപ്പുലര്‍ ഫ്രണ്ട് നിരോധിക്കപ്പെടേണ്ട സംഘടനയാണെന്ന് അഭിമന്യുവിന്റെ സഹോദരന്‍ എം പരിജിത്ത് പ്രതികരിച്ചു. പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനത്തില്‍ സന്തോഷുണ്ടെന്ന് വയലാറില്‍ കൊല്ലപ്പെട്ട നന്ദുവിന്റെ അമ്മ രാജേശ്വരി പറഞ്ഞു. നിരോധനം മറ്റ് ഒരു പാര്‍ട്ടിയായി പുനര്‍ജനിക്കാന്‍ അവരെ അനുവധിക്കരുതെന്നും നഷ്ടം ഞങ്ങള്‍ക്ക് തന്നെയാണ്. പ്രതികളെ ശിക്ഷിക്കണമെന്നാണ് ആഗ്രഹം. പ്രതികള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും രാജേശ്വരി അഭിപ്രായപ്പെട്ടു.