വിജയ് ബാബുവിനും ലിജുവിനും എതിരെ എന്ത് നടപടി സ്വീകരിച്ചു- ഡബ്ല്യുസിസി

ശ്രീനാഥ് ഭാസിക്കെതിരെ നിര്‍മാതാക്കളുടെ സംഘടന നടപടി സ്വീകരിക്കുമ്പോള്‍ പ്രതികരണവുമായി ഡബ്ല്യുസിസി. ശ്രീനാഥ് ഭാസിക്കെതിരെ നടപടി എടുത്തതില്‍ ഡബ്യുസിസി നിര്‍മാതാക്കളുടെ സംഘടനയെ അഭിനന്ദിച്ചു. അതേസമയം ലൈംഗിക കുറ്റകൃത്യങ്ങളില്‍ പ്രതികളായ ലിജു കൃഷ്ണക്കെതിരെയും വിജസ് ബാബുവിനെതിരെയും എന്ത് കൊണ്ട് നടപടി എടുത്തില്ലെന്നും ഡബ്ല്യുസിസി ചോദിക്കുന്നു.

ലൈംഗിക കുറ്റ കൃത്യങ്ങളില്‍ പ്രതിചേര്‍ക്കപ്പെട്ട് വിചാരണ നേരിടുന്ന നിരവധി പുരുഷന്മാര്‍ മലയാള സിനിമയില്‍ ഉണ്ട് എന്നാല്‍ അവര്‍ക്കെതിരെ നടപടി സ്വീകരിക്കുവാന്‍ എന്ത് കൊണ്ട് തയ്യാറാകുന്നില്ല. പടവെട്ട് സിനിമയുടെ സംവിധായകന്‍ ലിജു കൃഷ്ണ അറസ്റ്റിലായ ശേഷം ഇപ്പോള്‍ ജാമ്യത്തിലാണ് ഈ സിനിമയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ക്കെതിരെയും ആരോപണം നിലനില്‍ക്കുന്നുണ്ടെന്നും ഡബ്ല്യുസിസി പറയുന്നു.

വിജയ് ബാബുവിന്റെ കാര്യത്തില്‍ പരാതി ലഭിച്ച ഉടന്‍ വിജയ് ബാബു ഒളുവില്‍ പോയി. പരാതിക്കാരിയുടെ പേര് പരസ്യമാക്കുകയും ചെയ്തു. വ്യവസായികള്‍ പിന്‍താങ്ങപ്പെടുകയും ആഘോഷിക്കുപ്പെടുകയും ചെയ്യുന്നുവെന്നും. ഒരു തെറ്റും ചെയ്തിട്ടില്ലന്ന മട്ടില്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുവാന്‍ അവരെ അനുവദിക്കുകയുമാണ് ചെയ്യുന്നതെന്ന് ഡബ്ല്യുസിസി കുറ്റപ്പെടുത്തി. എന്തുകൊണ്ടാണ് അവര്‍ക്കെതിരെ അച്ചടക്ക നടപടി എടുക്കാത്തത്. ആരൊക്കെ അച്ചടക്കം പാലിക്കണമെന്നത് പണവും അധികാരവുമാണോ നിശ്ചയിക്കുന്നതെന്നും ഡബ്ല്യുസിസി പ്രതികരിച്ചു.