തൃണമൂൽ കോൺഗ്രസ് നേതാക്കൾ എല്ലാ സീമകളും ലംഘിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

കൊല്‍ക്കത്ത. സന്ദേശ്ഖാലി വിഷയത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. സന്ദേശ്ഖാലിയിലെ സഹോദരിമാരോട് തൃണമൂല്‍ കോണ്‍ഗ്രസ് ചെയ്തത് എന്താണെന്ന് രാജ്യം മുഴുവന്‍ കണ്ടു. സംഭവത്തില്‍ രാജ്യം മുഴുവന്‍ രോക്ഷാകുലമായിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

തൃണമൂല്‍ നേതാവ് എല്ലാ സീമകളും ലംഘിച്ചു. സന്ദേശ്ഖാലിയിലെ സ്ത്രീകള്‍ക്ക് എതിരെ നടന്ന സംഭവം ഓര്‍ത്ത് സാമൂഹ്യ പരിഷ്‌കര്‍ത്താവായ രാജാറാം മോഹന്‍ റോയിയുടെ ആത്മാവ് വേദനിക്കുന്നുണ്ടാകും. സ്ത്രീകളുടെ അന്തസ്സും അഭിമാനവും സംരക്ഷിക്കാനാണ് ബിജെപി നേതാക്കളാണ് മുന്നിട്ടിറങ്ങിയത്.

ഒടുവില്‍ പോലീസിന് തൃണമൂല്‍ നേതാവിനെ അറസ്റ്റ് ചെയ്യേണ്ടി വന്നു. സന്ദേശ്ഖാലി സംഭവത്തില്‍ ഇന്‍ഡി മുന്നണിയിലെ നേതാക്കള്‍ എല്ലാവരും മൗനത്തിലാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി കുറ്റപ്പെടുത്തു.