കോതമംഗലത്ത് കൊറോണ രോഗി ചികിത്സ കിട്ടാതെ മരിച്ചു

കോതമംഗലത്ത് കൊറോണ ബാധിച്ച രോഗി ചികിത്സ കിട്ടാതെ മരിച്ചു. കോതമംഗലം തൃക്കരിയൂർ സ്വദേശി സുരേന്ദ്രൻ നായരാണ് മരിച്ചത്. വീട്ടിൽ നിരീക്ഷണത്തിലായിരുന്ന സുരേന്ദ്രൻ നായർക്ക് ശ്വാസം മുട്ടൽ അനുഭവപ്പെട്ടതോടെ രണ്ടു ആശുപത്രികളിൽ എത്തിച്ചെങ്കിലും ആശുപത്രി അധികൃതർ അഡ്മിറ്റ് ആക്കിയില്ല. ബെഡ് ഇല്ലെന്ന കാരണം പറഞ്ഞായിരുന്നു സ്വാകാര്യ ആശുപത്രികൾ രോഗിയ്ക്ക് ചികിത്സ നിഷേധിച്ചത്.

അത്യാസന്ന നിലയിലായ രോഗിയുമായി മൂന്ന് മണിക്കൂറോളം ആശുപത്രികൾ കയറിയിറങ്ങിയതായി ബന്ധുക്കൾ അറിയിച്ചു. തുടർന്ന് കോതമംഗലം താലൂക്ക് ആശുപത്രിയിൽ എത്തിയപ്പോഴേക്കും രോഗി മരിക്കുകയായിരുന്നു.