പേളിയുടെ സഹോദരി റേച്ചലിന്റെ ഭാവിവരനെ കണ്ടെത്തി, ശ്രീനിഷിന്റെ ചെറിയ കട്ടുണ്ടെന്ന് ആരാധകർ

പേളിമാണിയെപ്പോലെ തന്നെ പേളിയുടെ കുടുംബാം​ഗങ്ങളും പ്രേക്ഷകർക്ക് പ്രീയപ്പെട്ടവരാണ്. സഹോദരി റേച്ചൽ മാണിയുടെ പിറന്നാൾ ദിനത്തിൽ പേളി പോസ്റ്റ് ചെയ്ത ഫോട്ടോ ആരാധകശ്രദ്ധ നേടിയിരുന്നു. ഫാഷൻ ഡിസൈനർ കൂടിയായ റേച്ചലിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്.ദിവസങ്ങൾക്ക് മുൻപ് പേളിയുടെയും റേച്ചലിന്റെയും അച്ഛൻ മാണിപോൾ റേച്ചലിന്റെ വിവാഹത്തെക്കുറിച്ച് പറഞ്ഞിരുന്നു. വിവാഹം ഉറപ്പിച്ചെന്നും അടുത്ത വർഷം ഉണ്ടാകുമെന്നുമാണ് പറഞ്ഞത്. ഇതോടെ ആരാണ് പേളിയുടെ സഹോദരി റേച്ചലിന്റെ വരനെ കണ്ടെത്താനുളള ആവേശത്തിലായിരുന്നു ആരാധകർ. ഇപ്പോൾ തന്റെ സുഹൃത്തുക്കൾക്കൊപ്പമുളള പിറന്നാൾ ആഘോഷച്ചിത്രങ്ങൾ പങ്കുവച്ചിരിക്കയാണ് റേച്ചൽ. നടി അമല പോൾ താരത്തിന്റെ അടുത്ത സുഹൃത്താണ്. അമലയും പിറന്നാൾ ആഘോഷത്തിൽ എത്തിയിട്ടുണ്ട്

എന്നാൽ ഇക്കൂട്ടത്തിൽ റേച്ചലിന്റെ വരനെയാണ് ആരാധകർ തിരഞ്ഞത്. അത് കണ്ടെത്തുകയും ചെയ്തിരിക്കയാണ്. ഇക്കൂട്ടത്തിൽ താരത്തിനൊപ്പം ഇരിക്കുന്ന ആളാണ് റേച്ചലിന്റെ വരനെന്നാണ് ആരാധകർ പറയുന്നത്.ശ്രീനിഷിന്റെ ചെറിയ ഷേപ്പുണ്ടെന്നും ആരാധകർ കണ്ടെത്തി.എന്നെ സന്തോഷിപ്പിച്ചതിന് എല്ലാവർക്കും നന്ദി. എനിക്ക് ഈ സർപ്രൈസ് പാർട്ടി തന്നതിന് എന്റെ സ്നേഹത്തിന് നന്ദിയെന്നും താരം കുറിക്കുന്നു. ഈ പ്രയത്നങ്ങൾ എന്നും ഓർമ്മിക്കും. ഈവിതം യാഥാർത്ഥ്യമാകുന്നുവെന്നും റേച്ചൽ കുറിക്കുന്നു.

ജന്മദിനാശംസകൾ വാവച്ചി. ജീവിതത്തിലുടനീളം ഞങ്ങൾ ഒന്നിച്ചുണ്ടായിരുന്നു, വരും വർഷങ്ങളിലും നമ്മളൊന്നിച്ചായിരിക്കും. കടന്നുപോകുന്ന ഓരോ വർഷവും ഞാൻ കൂടുതൽ തിരിച്ചറിയുകയാണ്, നിന്നെ പോലെ ഒരു സഹോദരിയെ ലഭിച്ചത് എത്ര വലിയ അനുഗ്രഹമാണെന്ന്. ഞാൻ നിന്നെ സ്നേഹിക്കുന്നു, നിന്റെ എല്ലാ സ്വപ്നങ്ങളും ഉടനെ സഫലമാവട്ടെ, എന്നാണ് പേളി ജന്മദിനത്തിൽ കുറിച്ചത്

 

View this post on Instagram

 

A post shared by RACHEL (@rachel_maaney)