വിവാഹ നിശ്ചയ തീയതി പുറത്ത് വിട്ട് റായ് ലക്ഷ്മി, ഒടുവില്‍ വന്‍ ട്വിസ്റ്റ്

മലയാളികള്‍ക്കും സുപരിചിതയായ നടിയാണ് റായ് ലക്ഷ്മി. തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ തിളങ്ങി നില്‍ക്കുകയാണ് നടി. അണ്ണന്‍ തമ്പി, ചട്ടമ്പി നാട്, റോക്ക് ആന്‍ഡ് റോള്‍, ക്രിസ്ത്യന്‍ ബ്രദേഴ്‌സ്, കാസനോവ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് നടി. ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ നടി പങ്കുവെച്ച പോസ്റ്റ് ശ്രദ്ധേയമാവുകയാണ്.

‘കുറേ കാലമായി ഞാന്‍ എവിടെയാണെന്ന് ചോദിച്ച് കൊണ്ട് നിരവധി പേരാണ് എത്തുന്നത്. അതുകൊണ്ട് ആ പ്രശ്‌നം അവസാനിപ്പിക്കാമെന്ന് ഞാന്‍ തീരുമാനിച്ചു. ഞാന്റെ പ്രണയം മറച്ച് വെച്ചതല്ലെന്ന് ആദ്യമേ പറയട്ടേ. എന്റെ ബന്ധം മറ്റൊരുടെയും പ്രധാന കാര്യമാണെന്ന് ഞാന്‍ വിചാരിക്കുന്നില്ല. എനിക്ക് കുറച്ച് സ്വകാര്യത വേണം. അത് മാത്രമല്ല എന്റെ പങ്കാളിയെ കൂടി സംരക്ഷിക്കുകയും വേണം. ഈ ഏപ്രില്‍ 27 ഞങ്ങളുടെ വിവാഹനിശ്ചയമാണ്. കഴിഞ്ഞ ആഴ്ചകളില്‍ തന്നെ ഞങ്ങളുടെ അടുത്ത സുഹൃത്തുക്കളെ മാത്രം ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

വളരെ യാദൃശ്ചികമായിട്ടാണ് ഇത് സംഭവിക്കുന്നത്. പക്ഷേ എന്റെ കുടുംബം വളരെയധികം സന്തോഷത്തിലാണ്. എന്റെ ജീവിതത്തിലെ ഈ സന്തോഷത്തിനും പ്രണയത്തിനും കാത്തിരിക്കാന്‍ വയ്യ. ‘ഈ പോസ്റ്റ് ഞാന്‍ മറ്റൊരാളില്‍ നിന്നും മോഷ്ടിച്ച് റീ പോസ്റ്റ് ചെയ്യുന്നതാണ്. എന്തിനെന്നാല്‍, കൈകള്‍ വൃത്തിയായി കഴുകണം എന്നും സാനിറ്റൈസര്‍ കൃത്യമായി ഉപയോഗിക്കണം എന്നും നിങ്ങളെ ഓര്‍മപ്പെടുത്താന്‍ വേണ്ടി മാത്രം” എന്നതാണ് റായി ലക്ഷ്മിയുടെ പോസ്റ്റിലെ ട്വിസ്റ്റ്. ഇത്തരം മെസ്സേജുകള്‍ സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം കാണുന്നതാണ്.