മോദിയ്ക്കിട്ട് താങ്ങി ;മറുതാങ്ങ് താങ്ങാനാവാതെ മോദി വിരുദ്ധൻ

മോദിജിയുടെ ഗ്യാരണ്ടി ആണോ ബെറ്റർ, സിദ്ധ രാമയ്യയുടെ ഗ്യാരണ്ടി ആണോ ബെറ്റർ എന്ന ചോദ്യത്തിൽ കർണാടകയിലെ വോട്ടർമാരുടെ അഭിപ്രായത്തിൽ കണ്ണുതള്ളി മോദി വിരുദ്ധനായ ഇൻഡ്യാ ടുഡേയുടെ കൺസൾട്ടിങ്ങ് എഡിറ്റർ രാജ്ദീപ് സർദേശായി. മോദി വിരുദ്ധത പ്രചരിപ്പിക്കുന്നതിൽ മുൻപന്തിയിൽ നിന്ന രാജ്ദീപ് കർണാടകയിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയിലാണ് മോദി ​ഗ്യാരന്റിയെ ജനങ്ങൾ എത്രത്തോളം സ്വീകരിച്ചുവന്ന തിരിച്ചറിവുണ്ടാകുന്നത്. രാജ്യത്തിന് വികസനം ആവശ്യമാണ്, അതോടൊപ്പം സുരക്ഷയും. അതിനായി മോദിയാണ് ബെറ്റർ എന്ന് നിരവധിപേർ ഓരേ സ്വരത്തിൽ പറഞ്ഞു.

മോദിയുടെ കീർത്തി എത്രയോ ഉയരത്തിലായി എന്ന് ജനുവരിയിൽ ഒരു പ്രസ്താവനയിലൂടെ രാജ്ദീപ് പറഞ്ഞിരുന്നു. അയോധ്യാ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠയ്ക്ക് ശേഷം മോദിയെ പുകഴ്ത്തി സംസാരിച്ചു തുടങ്ങിയ രാജ്ദീപ് ഒളിയമ്പുകളും തൊടുത്തു വിട്ടിരുന്നു. 2019 ആക്രമകാരിയായ ദേശിയവാദിയായരുന്നുവെങ്കിൽ 2024 അദ്ദേഹം ഒരു ഹിന്ദു രാജാവായി വാഴിക്കപ്പെട്ട കഴിഞ്ഞു എന്നാണ് പറയുന്നത്.

മോദിയെ ആക്രമിച്ച് രാജ്ദീപ് മടുത്തു എന്ന് വേണം മനസ്സിലാക്കാൻ. കാരണം മോദിയുടെ വികസനപ്രവർത്തനങ്ങളിൽ സംതൃപ്തരായ ഒരു വലിയ വിഭാ​ഗം നമ്മുടെ രാജ്യത്ത് ഉണ്ടെന്നുവേണം മനസിലാക്കാൻ.തിരഞ്ഞെടുപ്പ് രാഷ്ട്രീയപാർട്ടികൾ തമ്മിലുള്ള മത്സരം മാത്രമായി കാണുന്ന സംസ്ഥാനത്ത് എവിടെയാണ് വികസനവും വികസനമില്ലായ്മയും തമ്മിലുള്ള മത്സരം ജനം കാണുന്നത്.