സർക്കാറിന്റെ അവഗണ, സംസ്ഥാന വ്യാപകമായി റേഷൻകടകൾ തിങ്കളാഴ്‌ച പണിമുടക്കും

തിരുവനന്തപുരം : സംസ്ഥാന വ്യാപകമായി റേഷൻകടകൾ ഇന്ന് (തിങ്കളാഴ്‌ച) പണിമുടക്കും. കിറ്റ് വിതരണത്തിൽ വ്യാപാരികൾക്ക് നൽകാനുള്ള 11 മാസത്തെ കുടിശിക നൽകുക വേദന പാക്കേജ് പരിഷ്കരിക്കുക ഈ പോസ് യന്ത്രത്തിന്റെ തകരാറുകൾ പൂർണ്ണമായും പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

റേഷൻ വ്യാപാരികളുടെ ലൈസൻസ് കാലോചിതമായ വർദ്ധന വരുത്തണമെന്നും സെയിൽസ്മാനെ വേദന പാക്കേജിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെടുന്നു. ഇത് സർക്കാർ അംഗീകരിച്ചില്ല. സമരം റേഷൻ അവകാശം’ നിഷേധിക്കുന്ന തരത്തിലാകരുതെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ പ്രതികരിച്ചു.

കടകളിൽ നിന്നും നിശ്ചയിച്ച സമയത്ത് റേഷൻ വിതരണം നടക്കാതിരുന്നാൽ റേഷൻ വ്യാപാരികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കും. കാർഡുടമകൾക്ക് റേഷൻ നിഷേധിച്ചു കൊണ്ടുള്ള പ്രതിഷേധ സമരത്തെ അംഗീകരിക്കില്ലെന്നും മന്ത്രി പറയുകയുണ്ടായി.