ഇടുക്കിയിൽ വളർത്തുനായയെ പാറയിൽ ഇടിച്ച് കൊന്ന് യുവാവ്, കേസെടുത്തു

ഇടുക്കി: നായയെ പാറയിൽ ഇടിച്ച് കൊന്ന് യുവാവ്. ഇടുക്കി നെടുങ്കണ്ടം സന്ന്യാസിയോടയിലാണ് സംഭവം. കളപ്പുരമറ്റത്തിൽ രാജേഷിനെതിരെ കേസെടുത്തിട്ടുണ്ട്. അയൽവീട്ടിലെ നായ കുരച്ചതിനെ തുടർന്നുണ്ടായ പ്രകോപനത്തിലാണ് പ്രതി നായയെ ഇടിച്ചു കൊന്നത്.

ബന്ധു കൂടിയായ അയൽവാസിയുടെ വളർത്തുനായയെയാണ് അതിദാരുണമായി കൊലപ്പെടുത്തിയത്. ‌ഇരുവീട്ടുകാരും തമ്മിൽ കുടുംബവഴക്കും സ്വത്ത് തർക്കവും ഉണ്ടായിരുന്നു. ഇതും ക്രൂരതയ്ക്ക് കാരണമായി. കഴിഞ്ഞ ദിവസം സ്വത്തിനെ ചൊല്ലി രാജേഷ് വീട്ടിലെത്തി വാക്കുതർക്കം ഉണ്ടായി. പിന്നാലെ സഹോദരിയെയും പ്രായമായ സ്ത്രീയെയും ഇയാൾ മർദ്ദിച്ചിരുന്നു

ഇതോടെ വീട്ടിലെ നായ കുറച്ചു. തുടർന്ന് രാജേഷ് നായയെ സമീപത്തെ പാറയിൽ വലിച്ചഴച്ച് കൊണ്ടുപോയി പാറയിൽ അടിച്ച് കൊന്നത്. രാജേഷ് സ്ഥിരമായി സഹോദരിയെയും കുടുംബത്തെയും മർദ്ദിച്ചിരുന്നുവെന്നും പോലീസ് പറഞ്ഞു.