ഝാർഖണ്ഡിൽ ശിവക്ഷേത്രത്തിന് നേരെ മതതീവ്രവാദികളുടെ അക്രമം, ശിവലിംഗം അടിച്ചു തകർത്തു

റാഞ്ചി. ഝാർഖണ്ഡിൽ ശിവക്ഷേത്രത്തിന് നേരെ ആക്രമണം ഉണ്ടായി. അജ്ഞാത സംഘം ശിവലിംഗം അടിച്ചു തകർത്തു. ഗോലയിലാണ് സംഭവം. മതതീവ്രവാദികളാണ് സംഭവത്തിന് പിന്നിൽ എന്നാണ് പുറത്ത് വരുന്ന വിവരം. തിങ്കളാഴ്ചയാണ് അക്രമ സംഭവം പുറത്തറിയുന്നത്. രാവിലെ ശിവലിംഗത്തിൽ ജലാഭിഷേകം നടത്താനായി എത്തിയതായിരുന്നു വിശ്വാസികൾ.

പൂജകൾക്കായി ക്ഷേത്രം തുറന്ന് നോക്കിയപ്പോഴാണ് ശിവലിംഗം അടിച്ചു തകർക്കപ്പെട്ട നിലയിൽ കാണുന്നത്. ശിവലിംഗം തകർക്കാൻ ഉപയോഗിച്ച കമ്പിപ്പാര ശ്രീകോവിലിനുള്ളിൽ നിന്ന് തന്നെ കണ്ടെടുത്തി. ശ്രീകോവിലിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

സംഭവത്തിൽ വിശ്വാസികൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുൻപ് ചിലരെ ക്ഷേത്രപരിസരത്ത് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതായി പ്രദേശവാസികൾ പറയുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.

ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ശക്തമായ പ്രതിഷേധവുമായി വിശ്വാസികളും ക്ഷേത്രം അധികൃതരും രംഗത്ത് വന്നിട്ടുണ്ട്. പ്രദേശത്ത് വർഗ്ഗീയ സംഘർഷം ഉണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നത് എന്നാണ് വിശ്വാസികൾ പറയുന്നത്. കുറ്റക്കാരെ എത്രയും വേഗം പിടികൂടണമെന്നും, അല്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി രംഗത്തുവരുമെന്നും ബജ്രംഗ്ദളും അറിയിച്ചിരിക്കുകയാണ്.