കാവ്യ ആദ്യ വിവാഹത്തിന് ധരിച്ചത് ഏകദേശം അഞ്ഞൂറ് പവന് മുകളിൽ, ആസ്തികൾ കോടി, റിപ്പോർട്ടുകൾ ഇങ്ങനെ

ദിലീപിന്റെ കോടിക്കണക്കിന് വരുന്ന സ്വത്തുക്കൾ ഇല്ലാതെ തന്നെ പ്രിയ താരം കാവ്യ കോടിശ്വരിയാണെന്ന് റിപ്പോർട്ടുകൾ. സിനിമയിൽ നിന്നും നല്ല രീതിയിൽ സമ്പാദിച്ച ശേഷമായിരുന്നു നടിയുടെ വിവാഹം. അതുകൊണ്ട് തന്നെ സ്വർണ്ണത്തിൽ മുങ്ങിയാണ് കാവ്യ അന്ന് വിവാഹവേദിയിലേക്ക് എത്തിയത്. കഴുത്തുനിറയെ വ്യത്യസ്ത തരത്തിലുള്ള മാലകൾ അണിഞ്ഞും, കൈ നിറയെ വളകൾ അണിഞ്ഞും സർവ്വാഭരണ വിഭൂഷിത ആയിരുന്നു കാവ്യ.

ഇക്കാരണത്താൽ തന്നെ കാവ്യയുടെ വിവാഹ ചിത്രങ്ങളാണ് വലിയ രീതിയിൽ ശ്രദ്ധനേടിയിരുന്നു. ഏകദേശം അഞ്ഞൂറ് പവന് മുകളിൽ കാവ്യ ധരിച്ചിട്ടുണ്ടാകും എന്നായിരുന്നു അന്ന് ആരാധകർക്കിടയിലെ ചർച്ചകൾ. എന്നാൽ ആദ്യവിവാഹത്തിനു ധരിച്ച അത്രയും ആഭരണങ്ങൾ കാവ്യാ രണ്ടാമത്തെ വിവാഹത്തിന് അണിഞ്ഞിരുന്നില്ല. ട്രഡീഷണലാണോ കന്റംപ്രറിയാണോ എന്ന് ഒറ്റ നോട്ടത്തിൽ തിരിച്ചറിയാൻ കഴിയാത്ത, ഒറ്റ വലിയ മാലയായി തോന്നുന്ന രണ്ട് മാലകൾ ചേരുന്ന ഡിസൈനിൽ ഉള്ള നെക്ക് പീസ് ആയിരുന്നു രണ്ടാം വിവാഹത്തിന് കാവ്യ അണിഞ്ഞത്.

സെമിപ്രഷ്യസ് സ്റ്റോണുകളും ഉപയോഗിച്ച നെക്ലേസ് ലക്ഷങ്ങൾ വിലമതിക്കുന്നതാണ് എന്നാണ് വിവരം. അതേസമയം ഏകദേശം 100 കോടിയുടെ അടുത്ത് വരും കാവ്യയുടെ ആകെ ആസ്തി എന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്. ചെന്നൈ, കാസർഗോഡ്, കൊച്ചി എന്നിവിടങ്ങളിലായി കോടികൾ വിലവരുന്ന ഫ്ലാറ്റുകളും, ബിസിനസുകളും ഒക്കെ താരത്തിനുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ദിലീപിന്റെ ആകെ ആസ്തിയുടെ മൂന്നിലൊന്ന് കാവ്യക്കും ഉണ്ടെന്നാണ് ഇതിൽ നിന്നും മനസിലാകുന്നത്.