പൊരിച്ച മീൻ വിഷയം വീണ്ടും ആവർത്തിച്ച് റിമ കല്ലിങ്കൽ

മലയാളികളുടെ പ്രിയതാരമാണ് റിമ കല്ലിങ്കൽ. 2009-ൽ പുറത്തിറങ്ങിയ ഋതു എന്ന ശ്യാമപ്രസാദ് ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറുന്നത്. നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം ചെയ്ത താരത്തിന് ആരാധകരും വിമർശകരും നിരവധിയാണ്. സ്ത്രീകളുടെ സംഘടനയായ ഡബ്ല്യൂ സിസിയിലെ ചില പ്രസ്താവനകൾ വിമർശനങ്ങൾക്ക് വഴിതെളിച്ചിരുന്നു. ഇപ്പോഴിതാ

സ്ത്രീ സമത്വം ആരംഭിക്കേണ്ടത് വീടുകളിൽ നിന്ന് തന്നെയാണെന്ന് പറയുകയാണ് നടി റിമ കല്ലിങ്കൽ. പല വീടുകളിലും സ്ത്രീകൾ വിവേചനം നേരിടുന്നുണ്ടെന്ന് തുറന്നു പറയുകയാണ് റിമ. തന്റെ വീട്ടിൽ തന്നെയും സഹോദരനെയും വേർതിരിച്ച്‌ തന്നെയായിരുന്നു കണ്ടിരുന്നതെന്ന് വ്യക്തമാക്കിയ റിമ താൻ അനുഭവിച്ച വിവേചനത്തിനു ഉദാഹരണമായി റിമ ചൂണ്ടിക്കാണിച്ചത് വീട്ടിലെ ‘പൊരിച്ച മീനിന്റെ’ രാഷ്രീയം ആയിരുന്നു.

കുഞ്ഞായിരിക്കുമ്പോൾ തനിക്ക് തരാതെ തന്റെ സഹോദരന് പൊരിച്ച മീൻകഷ്ണം കൊടുത്തുവെന്നായിരുന്നു റിമ പറഞ്ഞത്. താൻ പറഞ്ഞ കാര്യം നിസാരമല്ലെന്നാണ് റിമ ഇപ്പോൾ ആവർത്തിക്കുന്നത്. വിഷയത്തിന്റെ മെറിറ്റിനെ പൊരിച്ച മീൻ കൊണ്ട് മാറ്റിക്കളയാം എന്ന് പലരും കരുതുന്നുണ്ടാവുമെന്ന് റിമ പറയുന്നു.

‘ഞാൻ എന്റെ അമ്മയെ കുറ്റപ്പെടുത്താൻ പറഞ്ഞതല്ല. എനിക്ക് മാത്രമല്ല എന്റെ അമ്മയ്ക്കും പൊരിച്ച മീൻ കിട്ടിയിട്ടില്ല, ഈ രീതി മാറണം എന്നാണ് എനിക്ക് പറയാനുള്ളത്. പെണ്ണായതിന്റെ പേരിൽ അവകാശങ്ങൾ നിഷേധിക്കപ്പെടുന്ന സ്ഥിതിക്ക് മാറ്റം വരണം. സമത്വം വേണം, അത് വീട്ടിൽ നിന്നു തന്നെ തുടങ്ങണം

ചെറുപ്പംമുതൽ ക്ലാസിക്കൽ നൃത്തം പഠിച്ചിട്ടുള്ള റിമ കലാമണ്ഡലം രംഗനായികയുടെ കീഴിൽ ഭരതനാട്യവും മോഹിനിയാട്ടവും അഭ്യസിച്ചു. ബംഗളൂരുവിൽ നിന്നും കണ്ടമ്പററി ഡാൻസ് പഠിച്ചു. ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായി അനവധി വേദികളിൽ റിമ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്.നിദ്ര, 22 ഫീമെയിൽ കോട്ടയം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള 2012-ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഇവർക്കു ലഭിച്ചു. 2013 നവംബർ ഒന്നിന് സംവിധായകൻ ആഷിഖ് അബുവുമായി വിവാഹിതയായി.