കൊച്ചിയിൽ നിർമ്മാണത്തിലിരുന്ന ഫ്‌ലാറ്റിന്റെ ബീം തകർന്ന് വീണ് ഇതരസംസ്ഥാന തൊഴിലാളിയ്ക്ക് ദാരുണാന്ത്യം

കൊച്ചി പനമ്പള്ളി നഗറിലെ വിദ്യാനഗർ കോളനിയിൽ ഫ്ലാറ്റ് നിർമാണത്തിനിടെ ഉണ്ടായ അപകടത്തിൽ ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. ബംഗാളി സ്വദേശി സഞ്ജീവ് സിംഗാണ് മരിച്ചത്. നിർമ്മാണത്തിലിരുന്ന ഫ്‌ലാറ്റിന്റെ ബീം ഇടിഞ്ഞ് വീണാണ് തൊഴിലാളി മരിച്ചത്. ഇദ്ദേഹത്തിന്റെ മൃതദേഹം ഫ്‌ലാറ്റിന്റെ 12-ാം നിലയിൽ തൂങ്ങിക്കിടക്കുകയായിരുന്നു. ഫയർ ഫോഴ്‌സും പോലീസുമെത്തിയാണ് അദ്ദേഹത്തിൻറെ മൃതദേഹം കെട്ടിടത്തിന് താഴെ എത്തിച്ചത്.

കെട്ടിടത്തിന്റെ പതിനാലാം നിലയിൽ ജോലി ചെയ്‌ത്‌ കൊണ്ടിരിക്കെ കോൺക്രീറ്റ് സഞ്ജീവിന്റെ മുകളിലേക്ക് അടർന്ന് വീഴുകയായിരുന്നു. കോൺക്രീറ്റ് ബീം പൊട്ടിവീണപ്പോൾ നാല് തൊഴിലാളികൾ മാറിക്കളഞ്ഞതിനാൽ അവർ രക്ഷപ്പെട്ടു. എന്നാൽ ഒരാൾക്ക് രക്ഷപെടാനായില്ല.