ഇതാണോ പിണറായി സർക്കാരിന്റെ ബിസിനസ് സൗഹൃദം? യൂണിയനുകളുടെ അഴിഞ്ഞാട്ടവും ഗുണ്ടായിസവും ആണിത്.

 

തിരുവനന്തപുരം/ തട്ടിവിടുന്ന തള്ള് കേട്ടാൽ ലോകത്താരും ഞെട്ടും. ചെയ്യുന്നതാവട്ടെ കൊടും ക്രൂരത. വാക്കും പ്രവർത്തിയുമായി അയലത്ത് കൂടി പോയ ബന്ധം പോലുമില്ല. പിണറായി സർക്കാരിന്റെ തള്ളും ട്രെഡ് യൂണിയനുകൾ കേരളത്തിൽ കാട്ടികൂട്ടുന്നതുമായി നോക്കുപോൾ ഇതാണ് വാസ്തവം. കയറ്റിറക്കുമായി ബന്ധപ്പെട്ട ആഗോളതലത്തില്‍ പ്രസിദ്ധമായ ഹൈപ്പര്‍മാര്‍ക്കറ്റിനെതിരെ ഇടതുപക്ഷ തൊഴിലാളി സംഘടനകള്‍ വയനാട്ടിൽ സമരാഘോഷത്തിലാണ്.

ഗള്‍ഫ് രാജ്യങ്ങളില്‍ ശ്രദ്ധേയമായ നെസ്‌റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃഖലയുടെ വയനാട്ടി ലുള്ള ഔട്ട്‌ലറ്റിന് മുന്നിൽ കൊടികുത്തി ഷെഡ് കെട്ടി സമരം നടത്തുകയാണ് ട്രെഡ് യൂണിയനുകൾ. ഹൈപ്പര്‍മാര്‍ക്കറ്റിലെ കയറ്റിറക്കിനായി സ്വന്തം തൊഴിലാളികളെ മാനേജ്‌മെന്റ് നിയമിച്ചതിനെതിരെ ഉണ്ടായ തർക്കമാണ് സമരത്തിന് കാരണം. ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ മൂന്ന് ദിവസമായി തുടരുന്ന സമരത്തില്‍ പ്രതിദിനം വില്‍പ്പനയില്‍ 10 ലക്ഷം രൂപ നഷ്ടമാണെന്നാണ് സൂപ്പര്‍മാര്‍ക്കറ്റ് അധികൃതര്‍ പറയുന്നത്.

ഇതാണോ പിണറായി സർക്കാരിന്റെ ബിസിനസ് സൗഹൃദ കാഴ്പ്പാട് ? സ്വന്തമായി കേരളത്തിൽ ബിസിനസ് തുടങ്ങാനാഗ്രഹിക്കുന്നവരെ കൈനീട്ടി സ്വീകരിക്കുമെന്ന് പറയുന്നത് ഇങ്ങനെ ബിസിനസ് സംരംഭങ്ങളുടെ മുറ്റത്ത് ഷെഡ് കെട്ടി കൊടികുത്തി പൊളിച്ചടുക്കി കെട്ടാനാണോ? സർക്കാരിന്റെ വ്യവസായ – ബിസിനസ് സൗഹൃദ കാഴ്ചപ്പാട് ഇതാണോ? ഇങ്ങനെ ബിസിനസ് സംരംഭങ്ങളെ ആട്ടിയോടിക്കാനാണോ വിളിച്ചു വരുത്തുന്നത്?

ലോക കേരള സഭയിൽ പ്രവാസികളോട് അവർക്ക് രോമാഞ്ചം തോന്നുന്ന വാക്കുകൾ പറഞ്ഞതും, സംരംഭകർക്ക് വാതിലുകൾ മലർക്കെ തുറന്നിട്ടിരിക്കുന്നതും, ഇതുപോലെ ട്രെഡ് യൂണിയനുകൾക്ക് അഴിഞ്ഞാടാനും ഗുണ്ടായിസം കാണിക്കാനും ആണോ? അതോ വെറുതെ ജനത്തെയും, സംരംഭക കാഴ്ചപ്പാടുള്ളവരെയും പതിവ് നുണകൾ പോലെ പറഞ്ഞു, പറഞ്ഞു പറ്റിക്കാനാണോ?

വയനാട്ടിൽ ഹൈപ്പര്‍മാര്‍ക്കറ്റിനെതിരെ ഇടത് പക്ഷ കൂലിപ്പട നടന്നുവരുന്ന സമരത്തെ പറ്റി അറിഞ്ഞിട്ടില്ല? ഹൈപ്പര്‍മാര്‍ക്കറ്റിലെ കയറ്റിറക്കിനായി ഐഡി കാര്‍ഡുള്ള നാല് തൊഴിലാളികളെ നെസ്‌റ്റോ നിയമിച്ചിരിക്കുകയാണ്. ഈ ജീവനക്കാരെ ജോലിക്കായി ഉപയോഗിക്കാന്‍ പാടില്ലെന്നും കയറ്റിറക്ക് ജോലി യൂണിയന്‍ തൊഴിലാളികള്‍ക്ക് നല്‍കണമെന്നുമാണ് വയനാട്ടിൽ സമരക്കാരായ കൂലിപ്പടയുടെ ആവശ്യം.

കയറ്റിയിറക്കിനായി സ്വന്തം തൊഴിലാളികളെ നിയമിക്കാനുള്ള ഉത്തരവ് ഹൈക്കോ ടതിയിലൂടെ നിയമപരമായി സൂപ്പര്‍മാര്‍ക്കറ്റ് അധികൃതര്‍ വാങ്ങുകയായിരുന്നു. കോടതിയുടെ ഉത്തരവ് ഉണ്ടായിരുന്നിട്ടും അത് അംഗീകരിക്കില്ലെന്ന നിലപാടിലാണ് ഇടതുപക്ഷ ട്രേഡ് യൂണിയനുകള്‍ വയനാട്ടിൽ സ്വീകരിച്ചിരിക്കുന്നത്. ഹൈപ്പര്‍മാ ര്‍ക്കറ്റിന്റെ മുന്‍വശത്ത് ട്രേഡ് യൂണിയന്‍ തൊഴിലാളികള്‍ പന്തല്‍ കെട്ടി സമരം നടത്തുകയാണ്. ഇന്ന് ഹൈപ്പര്‍മാര്‍ക്കറ്റിൽ എത്തുന്നവരുടെ എണ്ണം ഒരുദിവസം കഴിയുന്തോറും കുറയുകയാണ്.

ഹൈപ്പര്‍മാര്‍ക്കറ്റിലേക്ക് എത്തുന്നവരെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കുകയാണ് യൂണിയൻ നേതാക്കളും കൂലിപ്പടയും. ഹൈപ്പർമാർക്കറ്റിലേക്കുള്ള വാഹനങ്ങൾ തടയുന്നു. ഹൈപ്പര്‍മാര്‍ക്കറ്റിലേക്കുള്ള സാധനങ്ങള്‍ ഇപ്പോള്‍ പോലീസ് പ്രൊട്ടക്ഷനിലാണ് ഇറക്കുന്നത്. ക്ലീനിംഗ് സ്റ്റാഫുകള്‍ അടക്കം 300 ഓളം പേരാണ് കല്‍പ്പറ്റയിലെ നെസ്‌റ്റോ ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഇപ്പോൾ ജോലി നോക്കി വരുന്നത്. ഇവരില്‍ ഭൂരിഭാഗവും വായനാട്ടുകാരാണ്. സമരം ഇനിയും മുന്നോട്ട് പോയാല്‍ സൂപ്പര്‍മാര്‍ക്കറ്റ് അടച്ച പൂട്ടേണ്ടി വരുമെന്നാണ് അധികൃതര്‍ പറയുന്നത്.