സൗദിയിലേക്ക് ഇന്ത്യയിൽ നിന്ന് കടൽ വഴി വൈദ്യുതി വിതരണ ലൈനുകൾ, ഇന്ധനം കയറ്റുമതി ചെയ്യും, കടൽ വഴി മഹാ പദ്ധതി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ മാറ്റങ്ങളുടെ കാലത്തിലൂടെയാണ് കടന്നു പോകുന്നത്. പണ്ട് എണ്ണയ്ക്കും ഊർജ്ജത്തിനുമായി സൗദിയെ ആശ്രയിച്ചിരുന്ന ഇന്ത്യ ഇന്ന് സൗദിയിലേക്ക് ഇന്ധനം കയറ്റുമതി ചെയ്യാനുള്ള പദ്ധതികൾക്കാണ് തുടക്കം കുറിക്കാനിരിക്കുന്നത്. ഭാരതവും സൗദി അറേബ്യയുമായുള്ള ലോകത്തേ അമ്പരപ്പിക്കുന്ന വമ്പൻ കരാറുകളുടെ വിവരങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്. അവിശ്വസനീയമായ മഹാ പദ്ധതികൾ എന്ന് തന്നെ പറയാം. ഇന്ത്യക്കും സൗദിക്കും ഇടയിൽ കടൽ വഴി വൈദ്യുതി വിതരണ ലൈനുകൾ സ്ഥാപിക്കും. ഇത് ലോകത്തേ മഹാ പദ്ധതിയായിരിക്കും. നിലവിൽ ലോകത്ത് കടലിനടിയിലൂടെ 485 വൈദ്യുതി ലൈനുകൾ സ്ഥാപിതം ആയിട്ടുണ്ട് എങ്കിലും ഇത്ര ദൈർഖ്യമേറിയ ഒരു വൈദുതി ഗ്രിഡ് സ്ഥാപിതമാകുന്നത് ലോകത്തേ മറ്റൊരു അത്ഭുതമായി മാറും.

കടലിനടിയിലൂടെ സ്ഥാപിക്കുന്ന ലൈൻ വഴി പുനരില്പാദന ഊർജങ്ങൾ ഇന്ത്യ സൗദിയിലേക്ക് കയറ്റുമതി ചെയ്യും. സൗദിയിൽ നിന്നും ഇന്ത്യ എണ്ണ ഇങ്ങോട്ട് വാങ്ങുമ്പോൾ കടലിനടിയിലൂടെ സൗദിക്ക് ഇന്ത്യ പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജ്ജം, ഗ്രീൻ ഹൈഡ്രജൻ എന്നിവ അങ്ങോട്ട് നല്കും. സൗദിയിൽ പ്രകൃതി ദത്ത ഊർജ ഉറവിടങ്ങൾ ഇല്ല എന്ന വലിയ കുറവ് പരിഹരിക്കാനും ഗ്രീൻ ഹൈഡ്രജൻ ഇന്ത്യയിൽ നിന്നും ഇറകുമതിക്കും കടലിനടിയിലൂടെ ഉള്ള പവർ ഗ്രിഡ് വഴി സാധിക്കും. ഈ രംഗത്തേ സൗദിയുടെ ഏക ബിസിനസ് പങ്കാളി കൂടിയായിരിക്കും സൗദി

ലോകത്തേ അതിസമ്പന്നന്മാരായ പൗരന്മാർ ഉള്ള രാജ്യങ്ങളിൽ ഒന്നാണ്‌ സൗദി അറേബ്യ. പുറത്ത് വന്ന കണക്കുകൾ അനുസരിച്ച് ഒരു സൗദി പൗരന്റെ ഒരു വർഷത്തേ ശരാശരി വരുമാനം 55 ലക്ഷം രൂപയാണ്‌. ലോക വൻ ശക്തികളായ അമേരിക്ക, ബ്രിട്ടൻ, ഓസ്ട്രേലിയ ജപ്പാൻ, ചൈന എന്നിവയെല്ലാം ഈ ക്കാര്യത്തിൽ സൗദിക്ക് താഴെയാണ്‌. ലോകത്തേ ഏറ്റവും അധികം വിദേശ നിക്ഷേപം നടത്തിയ പൗരന്മാർ ഉള്ള രാജ്യവും സൗദിയിലാണ്‌. സൗദി രാജ കുടുംബത്തിന്റെ ലോകമാകെ പരന്നു കിടക്കുന്ന കണകറ്റ സ്വത്തുക്കൾ ഇനിയും എത്ര എന്ന് പൊലും തിട്ടപ്പെടുത്തിയിട്ടില്ല. ഇത്ര സമ്പത്തിന്റെ കൊടുമുടിയിൽ നില്ക്കുന്ന സൗദിയും വിഭവങ്ങളുടേ കൊടുമുടിയിൽ നില്ക്കുന്ന ഇന്ത്യയും തമ്മിൽ ഉണ്ടാക്കുന്ന ഏതൊരു കരാറും ഇരു രാജ്യങ്ങൾക്കും മെച്ചം ഉണ്ടാകും

ഇനി മുതൽ ഇന്ത്യയിലേക്ക് എണ്ണ ഇറക്കുമതിയിൽ സൗദിക്ക് മൂന്നാം സ്ഥാനം ആയി ഉയരും. ഒന്നാം സ്ഥാനം റഷ്യ ആയി തന്നെ തുടരും. ഇപ്പോൾ കടലിനടിയിലൂടെ സൗദിയിൽ നിന്നും ഇന്ത്യയിലേക്കുള്ള ഇലക്ട്രിക് ഗ്രിഡ് ലോകത്തിതുവരെ മറ്റാർക്കും സാധിക്കാത്തതാണ്‌. ഇന്ത്യയിൽ നിന്നും റിന്യൂവബിൾ എനർജി കയറ്റുമതി ചെയ്യുന്ന കരാറിൽ ഒപ്പിട്ടത് മന്ത്രി ആർ കെ സിങ്ങും സൗദി സഹമന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ അൽ സൗദും ആണ്‌. പ്രധാനമന്ത്രി മോദിയും സൗദി രാജകുമാരനും ചരിത്ര നിമിഷങ്ങൾക്ക് സാക്ഷിയായി. ധാരണാ പ്രകാരം സൗദിയിൽ നിന്നും ഭാരതം എണ്ണയും പാചക വാതകവും വാങ്ങും. പകരം സൗദി ഇന്ത്യയിൽ നിന്നും ഹരിത ഊർജവും ഗ്രീൻ ഹൈഡ്രജനും ഇറക്കുമതി ചെയ്യും. ഇതോടെ ലോകത്തേ ഏറ്റവും വലിയ ഊർജ കയറ്റുമതിക്കാരായി ഇന്ത്യയുടെ പദവി മാറും

കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനുള്ള ഊർജ പരിവർത്തനത്തിനും ആഗോള ഊർജ വ്യവസ്ഥയുടെ പരിവർത്തനത്തിനുമുള്ള ഇന്ത്യയുടെ ശ്രമങ്ങളെ യും ഊട്ടി ഉറപ്പിക്കുന്നതാണ്‌ കരാർ. ഞങ്ങൾ ഇരു രാജ്യങ്ങളുടേയും രണ്ട് സമ്പദ്‌വ്യവസ്ഥകളെയും കെട്ടഴിച്ച് ബന്ധിപ്പിക്കുകയാണ്‌ എന്നാണ്‌ കരാർ ഒപ്പിട്ട ശേഷം സൗദി രാജകുമാരൻ പറഞ്ഞത്. ലോകമെമ്പാടും 485 കടലിനടിയിലെ കേബിളുകൾ കടലിനടിയിൽ വൈദുതി വിതരണത്തിനു പ്രവർത്തിക്കുന്നു. ബ്രിട്ടനും ഡെന്മാർക്കും തമ്മിലുള്ള 764 കിലോമീറ്റർ വൈക്കിംഗ് ലിങ്കാണ് ഏറ്റവും ദൈർഘ്യമേറിയത്.

ഇന്ത്യയും സൗദിയും തമ്മിലുള്ള കടലിനടിയിലൂടെയുള്ള പവർ ഗ്രിഡുകൾ യാഥാർഥ്യമാകുമ്പോൾ നരേന്ദ്ര മോദിയുടെ ലോകത്തിനു നല്കിയ ഉറപ്പുകൾ പാലിക്കപ്പെടുകയാണ്‌. ‘ഒരു സൂര്യൻ, ഒരു ലോകം, ഒരു ഗ്രിഡ്’ എന്ന നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിന്റെ കൂടി കൈയ്യൊപ്പാണിത്. ഹരിത ഊർജത്തിനായുള്ള ആഗോള ഗ്രിഡിലെ ആദ്യത്തെ ഓഫ്‌ഷോർ ലിങ്ക് ഇത് അടയാളപ്പെടുത്തും. ഇന്ത്യയുടെ തന്ത്രപ്രധാനമായ എണ്ണ, വാതക സംഭരണ ​​ശേഷികൾ വിപുലീകരിക്കുന്നതിൽ സൗദി നിക്ഷേപത്തിലേക്ക് നയിച്ചേക്കാവുന്ന ഒരു നീക്കം. ഇന്ത്യയിൽ നിലവിൽ മൂന്ന് സ്ഥലങ്ങളിലായി 5 ദശലക്ഷം ടണ്ണിലധികം തന്ത്രപ്രധാനമായ എണ്ണ ശേഖരമുണ്ട്. ഈ 5 ദശലക്ഷം ടൺ എണ്ണ ശേഖരം ഇന്ത്യയുടെ കരുതൽ ശേഖരം കൂടിയാണ്‌. കൂടാതെ വാണിജ്യ ആവശ്യങ്ങൾക്കായി ഒരു വൻ സംഭരണ ശാലയിൽ എൽ പി ജി ഗ്യാസും ഇന്ത്യ റിസർവ് ചെയ്ത് വയ്ച്ചിട്ടുണ്ട്.

മന്നാർ ഉൾക്കടലിലൂടെ ശ്രീലങ്കയുമായി 500 മെഗാവാട്ടിന്റെ കടലിനടിയിലെ വൈദ്യുതി ബന്ധം ഇന്ത്യ 2008-ൽ നിർദ്ദേശിച്ചിരുന്നു. സർക്കാർ നടത്തുന്ന പവർഗ്രിഡ് അതിന്റെ ചെലവ് 2,292 കോടി രൂപയായി കണക്കാക്കുകയും 42 മാസത്തിനുള്ളിൽ ഇത് പൂർത്തിയാക്കാൻ കഴിയുമെന്ന് പറയുകയും ചെയ്തു. എന്നാൽ ശ്രീലങ്കയിൽ ഉണ്ടായ സാമ്പത്തിക തകർച്ച മൂലം ഈ പദ്ധതി നീണ്ടുപോകുകയായിരുന്നു. ഇന്ത്യ നിലവിൽ ബംഗ്ലാദേശിലേക്കും നേപ്പാളിലേക്കും വൈദ്യുതി കയറ്റുമതി ചെയ്യുകയും ഭൂട്ടാനിൽ നിന്ന് വൈദ്യുതി ഇറക്കുമതി ചെയ്യുകയും ചെയ്യുന്നു. മ്യാൻമറിലേക്കും പുറത്തേക്കും ഗ്രിഡ് കണക്റ്റിവിറ്റി വികസിപ്പിക്കാൻ നീക്കം നടത്തുകയാണ്‌. പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജ്ജം കൂടാതെ, സൗദി അറേബ്യയിലേക്ക് ഹരിത ഹൈഡ്രജൻ കയറ്റുമതി ചെയ്യാനുള്ള ഇന്ത്യൻ പദ്ധതി ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയിൽ വൻ കുതിച്ച് ചാട്ടം ഉണ്ടാക്കും.

ഇന്ത്യയിൽ നിന്നും യു എ ഇ – സൗദി വഴി യൂറോപ്പിലേക്ക് പദ്ധതിയിട്ട റെയിൽ വേ ലൈൻ കൂടി യാഥാർഥ്യമാകുമ്പോൾ ഊർജ വിതരണത്തിന്റെയും ചരക്ക് നീക്കത്തിന്റെയും മറ്റൊരു വൻ ലോകാത്ഭുതം ആയി അത് മാറും.